
തൃശൂർ: അതിരപ്പിള്ളി, പരിയാരം വില്ലേജുകളെ ഇ.എസ്.എ പരിധിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 23ന് രാവിലെ 10.30ന് ചാലക്കുടി ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ ധർണാസമരം നടത്താൻ കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് അദ്ധ്യക്ഷനായി. ജന.സെക്രട്ടറി ഷാജി ആനത്തോട്ടം, വൈസ് പ്രസിഡന്റ് ജൂലിയസ് ആന്റണി, കോർ കമ്മിറ്റി അംഗം ബിജു ആന്റണി, ജോളി അഗസ്റ്റിൻ, ഹിറ്റ്ലസ് ചാക്കുണ്ണി, പോളി ഡേവീസ്, ബിനിൽ പ്രതാപൻ, എ.കെ.ദാസൻ, ജിയോ ജോസഫ്, ബിനു കൂട്ടുങ്കൽ, പി.ബി.രാജു, പോൾ ടി.കുര്യൻ, രാജു സി. പാറപ്പുറം, വിനോദ് കുറുവത്ത്, എ.കെ.പത്രോസ്, പ്രഭു ചാണശ്ശേരി, സിജോ ചുങ്കത്ത്, ജോ കുര്യൻ, സി.ഡി.റോയ്, വിനോദ് നമ്പിളി, ലിവിൻ വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |