
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 30ദിവസത്തെ ഏകാദശി വിളക്കുകൾക്ക് നാളെ തുടക്കമാകും. നവംബർ 21നാണ് വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ ഏകാദശിയെന്ന ഗുരുവായൂർ ഏകാദശി. വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും പാരമ്പര്യ കുടുംബങ്ങളുമാണ് ഏകാദശി വിളക്ക് വഴിപാടായി നടത്തുന്നത്. വെള്ളിയാഴ്ച ആദ്യ ദിവസത്തെ ഏകാദശി വിളക്ക് പാലക്കാട് അലനല്ലൂർ പറമ്പോട്ട് അമ്മിണിയമ്മയുടെ വഴിപാടാണ്. ശനിയാഴ്ച കനറാ ബാങ്ക് ജീവനക്കാരുടേയും ഞായറാഴ്ച സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടേയും വിളക്കാഘോഷം. പാരമ്പര്യ കുടുംബങ്ങളുടെ വിളക്കാഘോഷം നവംബർ 15ന് കപ്രാട്ട് കുടുംബത്തിന്റെ വിളക്കോടെ ആരംഭിക്കും. ഏകാദശി വിളക്കാഘോഷത്തിന് മുന്നോടിയായി ദേവസ്വം പെൻഷനേഴ്സ് നടത്തുന്ന ഏകാദശി വിളംബരഘോഷയാത്രയും കാര്യാലയ ഗണപതിക്ക് വിശേഷാൽ പൂജയും നടക്കും. വൈകിട്ട് 4.30ന് കിഴക്കേനട സത്രം ഗേറ്റിൽ നിന്നും നാമജപത്തോടെ വിളംബര ഘോഷയാത്ര ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |