SignIn
Kerala Kaumudi Online
Wednesday, 23 September 2026 4.42 AM IST

 ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് പ്രിയങ്ക ഗാന്ധി എം.പി

കൽപ്പറ്റ: ജില്ലയിലെ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനായി കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എം.പി പ്രിയങ്ക ഗാന്ധി അദ്ധ്യക്ഷത വഹിച്ചു. ഗവ മെഡിക്കൽ കോളേജിലെ രോഗനിർണയ സൗകര്യങ്ങൾ നവീകരിച്ചുവരികയാണെന്ന് എം.പി പറഞ്ഞു. എം.ആർ.ഐ., സി.ടി സ്‌കാൻ, അൾട്രാസൗണ്ട്, മാമോഗ്രഫി, ഡിജിറ്റൽ എക്സ്‌റേ, അത്യാധുനിക വൈറോളജി ലാബ് എന്നിവ നൽകാനുള്ള നടപടികൾ ഇതിൽ ഉൾപ്പെടുന്നു. ഗവ മെഡിക്കൽ കോളേജിൽ എം.ആർ.ഐ. മെഷീൻ സ്ഥാപിക്കുന്ന പ്രവർത്തനം മുൻഗണനാടിസ്ഥാനത്തിൽ ഏറ്റെടുത്തിട്ടുണ്ട്. സർജിക്കൽ ബ്ലോക്കിൽ ഇതിനായി സ്ഥലം കണ്ടെത്തി പ്രാഥമിക ജോലികൾ പുരോഗമിക്കുകയാണ്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എം.പി അറിയിച്ചു. വൈത്തിരി താലൂക്ക് ആശുപത്രിയിൽ ഡിജിറ്റൽ എക്സ്‌റേ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അധിക ബെഡുകളും ജീവനക്കാരെയും സ്‌പെഷ്യലിസ്റ്റ് സേവനങ്ങളും ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. നല്ലൂർനാട് ട്രൈബൽ ആശുപത്രിയിൽ കാൻസർ കെയർ സെന്ററിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഡയാലിസിസ് ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഡയാലിസിസ് സേവനങ്ങൾ വിപുലീകരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്‌പെഷ്യലിസ്റ്റുകൾ ഉൾപ്പെടെയുള്ള ഒഴിവുകൾ നികത്താൻ വകുപ്പ് നടപടി സ്വീകരിക്കുന്നുണ്ടെന്നും എം. പി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL