SignIn
Kerala Kaumudi Online
Friday, 16 October 2026 8.51 AM IST

അമേരിക്കയിൽ സ്‌കൂളിനുള്ളിൽ വെടിവയ്പ്പ്, മൂന്ന് കുട്ടികളടക്കം നാലുപേർ മരിച്ചു, അക്രമി 16കാരൻ

schooting-at-school
ഷൂട്ടിംഗ് നടന്ന സ്‌കൂളിന് സമീപം നടന്ന പരിശോധന

ഒറിഗൺ: അമേരിക്കയിൽ സ്‌കൂളിലുണ്ടായ വെടിവയ്‌പ്പിൽ മൂന്ന് കുട്ടികളടക്കം നാലുപേർ മരിച്ചു. വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ ഒറിഗണിലാണ് സംഭവം. എലിമെന്ററി സ്‌കൂളിലെ 5,8, 11 വയസുകളുള്ള മൂന്ന് കുട്ടികൾക്കും ഒരു അദ്ധ്യാപകനുമാണ് സംഭവത്തിൽ ജീവൻ നഷ്‌ടമായത്.

അക്രമി ഒരു 16കാരനാണെന്നാണ് വിവരം. ഇയാളെ എതിരിടാനെത്തിയ ഒരാൾ വെടിവച്ചുകൊന്നതായാണ് സ്ഥിരീകരണം ലഭിച്ചിരിക്കുന്നത്. പ്രാദേശിക സമയം വ്യാഴാഴ്‌ച വൈകിട്ട് 5.30ന് (ഇന്ത്യൻ സമയം ഇന്ന്‌ പുലർച്ചെ 6 മണി) ആണ് സംഭവം. സിൽവർ‌ റെയിൽ എലിമെന്ററി സ്‌കൂളിൽ ഷോട്‌ഗണുമായി എത്തിയ ഒരാൾ കാറിനുനേരെ വെടിയുതിർക്കുന്നു എന്ന സന്ദേശം ലഭിച്ചിട്ടാണ് പൊലീസ് സ്ഥലത്തെത്തിയത്. സംഭവത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഏഴ് വയസുള്ള കുട്ടിയ്‌ക്കും 54 വയസുള്ള അദ്ധ്യാപകനുമാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള സെന്റ് ചാൾസ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.

സ്ഥലത്തെത്തിയ പൊലീസ് ഉടൻ കുട്ടികളെയും മറ്റ് ജീവനക്കാരെയും സ്‌‌കൂളിൽനിന്നും ഒഴിപ്പിച്ച് അടുത്തുള്ള പള്ളിയിലേക്ക് മാറ്റി. ഇതിനിടെ മറ്റൊരാൾ 16കാരനെ വെടിവച്ചിടുകയായിരുന്നു. കഴിഞ്ഞവർഷം ഇത്തരത്തിൽ അമേരിക്കയിൽ സ്‌കൂളുകളിൽ നടന്നത് 235 വെടിവയ്‌പ്പ് സംഭവങ്ങളാണ്. ഈ വർഷം ഇതുവരെ 149 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

English Summary

Four people, including three children aged 5, 8, and 11, and one teacher, died in a school shooting at Silver Rail Elementary School in Oregon, USA. The 16-year-old assailant was shot dead by another individual who confronted him. Two others, a 7-year-old child and a 54-year-old teacher, sustained serious injuries in the incident on Thursday evening.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL, GUN SHOOTING, FOUR DEAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360