വാഷിംഗ്ടൺ: ഇറാനെതിരായ ആക്രമണം കടുപ്പിക്കാൻ വീണ്ടും അമേരിക്ക ആലോചിക്കുന്നതായി സൂചനകൾ. അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ് ഇറാനെ ആക്രമിക്കില്ല എന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന അദ്ദേഹം പിൻവലിക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. അമേരിക്കയുടെ ഏറ്റവും വലിയ ആണവേതര ബോംബ് അവർ ഇറാനെതിരെ പ്രയോഗിക്കുന്നത് പരിഗണനക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. സിഎൻഎൻ ആണ് ഇക്കാര്യം പുറത്തുവിട്ടത്.
'മദർ ഓഫ് ഓൾ ബോംബ്സ്' എന്ന് വിളിക്കപ്പെടുന്ന ജിബിയു-43/ബി മാസീവ് ഓർഡനൻസ് എയർ ബ്ളാസ്റ്റ് ബോംബ് (എംഒഎബി) ആണ് പ്രയോഗിക്കാൻ അമേരിക്ക ആലോചിക്കുന്നത്. ഇത് ഇറാനിലെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കും ആണവ കേന്ദ്രങ്ങൾക്കും നേരെ പ്രയോഗിക്കുന്നതിലെ സാദ്ധ്യത പെന്റഗൺ പരിശോധിക്കുന്നുണ്ട് എന്നാണ് വിവരം.
ഇരുരാജ്യങ്ങളും തമ്മിലെ സംഘർഷം ഈ ആയുധപ്രയോഗത്തിലൂടെ വർദ്ധിക്കുമെന്നാണ് കരുതുന്നത്. എന്നാൽ ഇറാനെതിരെ തന്ത്രപരമായ നേട്ടം കൈവരിക്കാൻ അമേരിക്കയ്ക്ക് ഈ ആയുധപ്രയോഗം വഴി കഴിയുമോയെന്നകാര്യം സംശയവുമാണ്. ഇറാനിലെ ഭൂമിക്കടിയിലുള്ള ആണവ കേന്ദ്രങ്ങളെ ആക്രമിച്ച്നശിപ്പിക്കാൻ ഈ ബോംബ് അനുയോജ്യമാണ് എന്ന് കരുതാനാകില്ല. അത്ര ആഴത്തിൽ ഭൂമിക്കടിയിൽ സ്ഥിതിചെയ്യുന്ന ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ ഇതിന് ശേഷിയുണ്ടായേക്കില്ലെന്ന് പെന്റഗണുമായി അടുത്ത വൃത്തങ്ങൾ സിഎൻഎന്നിനോട് സൂചിപ്പിച്ചു.
'വലിയൊരു പ്രദേശം തകർക്കാനും അവിടം ഒഴിപ്പിക്കാനും അനുയോജ്യമായ വൻ പ്രഹരശേഷിയുള്ള ആയുധമാണ് എംഒഎംബി. എന്നാൽ ഭൂമിക്കടിയിലെ ആഴത്തിലെ ലക്ഷ്യസ്ഥാനങ്ങൾ തകർക്കാൻ രൂപകൽപന ചെയ്ത ബോംബ്ല് അല്ല ഇത്.'- പെന്റഗണുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയുന്നതിനാണ് സൈനികനീക്കം നടത്തിയതെന്നാണ് അമേരിക്കയും ഇസ്രയേലും പറയുന്നത്. എന്നാൽ ആണവായുധം വികസിപ്പിക്കുന്നു എന്ന ആരോപണം ഇറാൻ നിഷേധിച്ചിട്ടുണ്ട്.
The United States is reportedly considering escalating its attacks against Iran, including the possible use of its largest non-nuclear bomb. According to CNN, the weapon under consideration is the GBU-43/B Massive Ordnance Air Blast (MOAB), popularly known as the “Mother of All Bombs.”
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |