SignIn
Kerala Kaumudi Online
Wednesday, 29 July 2026 2.09 AM IST

സിറ്റി യൂണിയൻ ബാങ്ക് അറ്റാദായത്തിൽ കുതിപ്പ്

vijay-andand

കൊച്ചി: രാജ്യത്തെ മുൻനിര സ്വകാര്യ ബാങ്കായ സിറ്റി യൂണിയൻ ബാങ്കിന്റെ അറ്റാദായം നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ത്രൈമാസത്തിൽ 25 ശതമാനം വർദ്ധിച്ച് 383 കോടി രൂപയായി. വായ്പാ വിതരണത്തിലെ ഉണർവും കിട്ടാക്കടം ഗണ്യമായി കുറച്ചതുമാണ് ബാങ്കിന് നേട്ടമായത്. അറ്റ പലിശ വരുമാനം അവലോകന കാലയളവിൽ 31 ശതമാനം വളർച്ചയോടെ 820 കോടി രൂപയിലെത്തി. റീട്ടെയിൽ, കാർഷിക, എം.എസ്.എം.ഇ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സിറ്റി യൂണിയൻ ബാങ്കിന്റെ മൊത്തം വായ്‌പകൾ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 25 ശതമാനം ഉയർന്ന് 67,645 കോടി രൂപയായി.

മൊത്തം നിക്ഷേപങ്ങൾ 21 ശതമാനം ഉയർന്ന് 79,342 കോടി രൂപയിലെത്തി. അറ്റ പലിശ മാർജിൻ 3.78 ശതമാനമായി ഉയർന്നു.

ആദ്യ പാദത്തിലെ ബിസിനസ് വളർച്ച പ്രതീക്ഷിച്ച പോലെ മികച്ചതായെന്ന് ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ വിജയ് ആനന്ദ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CITY UNION BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360