
കൊച്ചി: ചിങ്ങപ്പുലരിയിൽ ഒരേസമയം 150 സിറോസ് ഇ.വികൾ വിതരണം ചെയ്ത് കിയ. ബുക്ക് ചെയ്തിരുന്ന ഉപഭോക്താക്കൾക്കാണ് വാഹനങ്ങൾ കൊച്ചിയിൽ കൈമാറിയത്.
കിയ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഗ്വാങ്‌ഗുലീ ചടങ്ങിൽ മുഖ്യാതിഥിയായി. കിയ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് അതുൽ സൂദ്, ഇഞ്ചിയോൺ കിയ ചെയർമാൻ എം.എ.എം. ബാബു മൂപ്പൻ, മാനേജിംഗ് ഡയറക്ടർ നയീം ഷാഹുൽ എന്നിവർ പങ്കെടുത്തു.
ഒരു ഡീലർ ഒരൊറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ഒരേ മോഡൽ ഇലക്ട്രിക് കാറുകൾ വിറ്റഴിച്ചുവെന്ന നേട്ടം ഇഞ്ചിയോൺ മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഇതുവഴി സ്വന്തമാക്കി. സിറോസ് ഇ.വിക്ക് 650ലേറെ ബുക്കിംഗുകൾ ലഭിച്ചതായി ഇഞ്ചിയോൺ കിയ അറിയിച്ചു. 2026ൽ 10,000 വാഹനങ്ങളുടെ വാർഷിക വില്പന മറികടക്കും. 50,000 വാഹനങ്ങളുടെ ആകെ വില്പനയും, നാല് ലക്ഷം സർവീസ് റിപ്പയർ ഓർഡറുകളും പൂർത്തിയാക്കും.
ഇലക്ട്രിക് വാഹനങ്ങളിലൂടെ സുസ്ഥിരമായ മൊബിലിറ്റിയിലേക്ക് മുന്നേറുകയാണ് ലക്ഷ്യമെന്ന് കിയ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഗ്വാങ്‌ഗുലീ പറഞ്ഞു. കേരളത്തിൽ കിയയുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് മികച്ചതും സുസ്ഥിരവുമായ മൊബിലിറ്റി അനുഭവങ്ങൾ നൽകാൻ പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |