SignIn
Kerala Kaumudi Online
Monday, 24 August 2026 4.14 AM IST

കാനഡയ്ക്ക് 50 % തീരുവ ചുമത്തി യു.എസ്

f

ഒട്ടാവ: കാനഡയ്ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തി യു.എസ്. ജൂലായിലാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ തീരുവ പ്രഖ്യാപിച്ചത്. തീരുവ ഒഴിവാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര ചർച്ച നടത്തിയെങ്കിലും തകർന്നു. ഇതോടെ തീരുവ ഇന്നലെ പ്രാബല്യത്തിൽ വന്നു. യു.എസിലേക്കുള്ള കാനഡയുടെ വാർഷിക കയറ്റുമതിയുടെ ഏകദേശം 5 ശതമാനത്തെയാണ് തീരുവ ബാധിക്കുക. പാൽ ഉത്പന്നങ്ങൾ,​ വൈൻ,​ നോൺ ആൽക്കഹോളിക് ബിയർ,​ വസ്ത്രം,​ സിമന്റ്,​ ഫർണീച്ചർ തുടങ്ങിയവയെ തീരുവ ബാധിക്കും. അതേ സമയം,​ യു.എസുമായുള്ള വ്യാപാര ചർച്ചകൾ നിറുത്തിയെന്നും തിരിച്ചടിക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. യു.എസുമായുള്ള വ്യാപാരത്തിൽ കാനഡ അസമത്വങ്ങൾ കാട്ടുന്നെന്നാണ് ട്രംപിന്റെ ആരോപണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360