SignIn
Kerala Kaumudi Online
Wednesday, 21 October 2026 4.51 PM IST

ചൈനയെ പൂട്ടാൻ നാല് വമ്പൻ യുദ്ധക്കപ്പലുകൾ: 50,000 കോടിയുടെ പദ്ധതിയുമായി ഇന്ത്യൻ നാവിക സേന

indian-navy
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: സമുദ്രത്തിൽ കരുത്ത് വർദ്ധിപ്പിക്കാനും സുരക്ഷ ശക്തമാക്കാനും പുതിയ പദ്ധതിയുമായി ഇന്ത്യൻ നാവിക സേന. ഇതിന്റെ ഭാഗമായി പുതിയ നാല് ലാൻഡിംഗ് പ്ലാറ്റ്ഫോം ഡോക്ക് (എൽപിഡി) യുദ്ധക്കപ്പലുകൾ നിർമിക്കുന്നതിന് ആഭ്യന്തര കപ്പൽ നിർമാണ ശാലകളിൽ നിന്ന് നാവിക സേന അപേക്ഷ ക്ഷണിച്ചു. ഐഎൻഎസ് വിക്രാന്തിന് ശേഷമുള്ള രാജ്യത്തിന്റെ ഏറ്റവും വലിയ തദ്ദേശീയ യുദ്ധക്കപ്പൽ നിർമാണ പദ്ധതിയാണിതെന്നാണ് റിപ്പോർട്ട്.

ഏകദേശം 50,000 കോടി രൂപയുടെ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സമുദ്രത്തിൽ ഇന്ത്യയുടെ കരുത്ത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പദ്ധതിപ്രകാരം നിർമിക്കുന്ന ഓരോ യുദ്ധക്കപ്പലിനും 30,000 ടണ്ണിലധികം ഭാരം വഹിക്കാനുള്ള ശേഷിയുണ്ടാകും. നിലവിൽ അമേരിക്കയിൽ നിന്ന് വാങ്ങിയ ഐഎൻഎസ് ജലാശ്വ മാത്രമാണ് രാജ്യത്തുള്ള ഏക എൽപിഡി യുദ്ധക്കപ്പൽ.

മാത്രമല്ല കപ്പലുകൾക്ക് ഏകദേശം 220 മീറ്റർ നീളവും, ഒരേസമയം 60 ഓഫീസർ‌മാരും 525 നാവികരും അടങ്ങുന്ന സംഘത്തോടൊപ്പം യുദ്ധത്തിന് ആവശ്യമായ ഉപകരണങ്ങളോടുകൂടിയ 900 സൈനികരെയും ഓരേസമയം വഹിക്കാൻ ശേഷിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. കപ്പലിൽ നിന്ന് കരയിലേക്കുള്ള പ്രവർത്തനങ്ങൾക്കായി പ്രത്യേക ലാൻഡിംഗ് ക്രാഫ്റ്റുകൾ, രണ്ട് ഹെവി-ലിഫ്റ്റ് ഹെലികോപ്റ്ററുകൾ, പ്രത്യേക ദൗത്യങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന 12 ഹെലികോപ്റ്ററുകൾ വരെ ഒരേസമയം കപ്പലുകളിൽ ഉണ്ടായിരിക്കും.

കൂടാതെ സമുദ്രത്തിനുള്ളിലെയും ആകാശത്തിലെയും ഡ്രോണുകളെ നിയന്ത്രിക്കാനുള്ള അത്യാധുനിക കമാൻഡ് സംവിധാനമാണ് മറ്റൊരു പ്രത്യേകത. ഇന്ത്യയും യുകെയും തമ്മിലുള്ള വ്യവസായ സഹകരണത്തിലൂടെ സംയുക്തമായി വികസിപ്പിച്ചെടുത്ത ഒരു ഇന്റർഗ്രേറ്റഡ് ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റം ആയിരിക്കും ഈ കപ്പലുകളിൽ ഉപയോഗിക്കുന്നത്. ഇന്ത്യൻ തീരങ്ങളിൽ നിന്ന് വളരെ അകലെയുള്ള സമുദ്രമേഖലകളിൽ അതിവേഗ സൈനിക നീക്കങ്ങൾ നടത്താനും, ദുരന്തനിവാരണ പ്രവർ‌ത്തനങ്ങൾക്കും, തുറമുഖ സൗകര്യങ്ങളില്ലാത്ത ഇടങ്ങളിൽ പോലും സൈന്യത്തെ എത്തിക്കാനും ഈ കപ്പലുകൾ സഹായിക്കുമെന്നാണ് കണക്കുക്കൂട്ടൽ.

പസഫിക്-ഇന്ത്യൻ മഹാസമുദ്ര മേഖലകളിൽ ചൈന തങ്ങളുടെ അത്യാധുനിക കപ്പലുകൾ വിന്യസിച്ചുകൊണ്ട് കരുത്ത് വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ പുതിയ നിർണായക നീക്കം. ജിബൂട്ടി, ഗ്വാദർ, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ ഇടങ്ങളിലെ ചൈനീസ് കടന്നുകയറ്റത്തെ പ്രതിരോധിക്കാൻ ഈ എൽപിഡി കപ്പലുകൾ ഇന്ത്യൻ നാവിക സേനയെ കൂടുതൽ കരുത്തരാക്കുമെന്നാണ് പ്രതീക്ഷ.

English Summary

India’s Navy has invited bids from domestic shipyards to build four Landing Platform Dock (LPD) warships to strengthen maritime security and expand its naval capabilities. The ₹50,000 crore project is expected to be the country’s largest indigenous warship-building programme after INS Vikrant. Each vessel will have a displacement of over 30,000 tonnes. Currently, INS Jalashwa is India’s only LPD warship, acquired from the United States.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN NAVY WARSHIPS, LANDING PLATFORM DOCK SHIPS, INDIAN NAVY LPD PROJECT, BLUE WATER NAVEL POWER, INDIAN NAVY DEFENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360