SignIn
Kerala Kaumudi Online
Sunday, 12 July 2026 5.06 AM IST

അർജന്റീനയും സ്വിറ്റ്‌സർലാൻഡും തമ്മിൽ

u
അർജന്റീനയുടെ ക്യാപ്‌ടൻ ലയണൽ മെസി

കൻസാസ് സിറ്റി: ഇന്ത്യൻ സമയം ഇന്ന് വെളുപ്പിന് 6.30ന് തുടങ്ങുന്ന ഫിഫ ലോകകപ്പ് 23-ാംപതിപ്പിന്റെ അവസാന ക്വാർട്ടർ മത്സരത്തിൽ അർജന്റീനയും സ്വിറ്റ്‌സർലാൻഡും തമ്മിൽ ഏറ്റുമുട്ടും. പ്രീക്വാർട്ടറിൽ ത്രില്ലർ പോരാട്ടത്തിനൊടുവിൽ ഈജിപ്തിനെ 3-2ന് കീഴടക്കിയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ക്വാർട്ടറിൽ എത്തിയത്. പെനാൽറ്റി ഷൂട്ടൗട്ടോളംനീണ്ട പ്രീക്വാർട്ടറിൽ കൊളംബിയയെ വീഴ്‌ത്തിയാണ് സ്വിറ്റ്‌സർലാൻഡ് അവസാന എട്ടിൽ ഇടം നേടിയത്.

ഇതിന് മുൻപ് ഇരുടീമും മുഖാമുഖം വന്ന ഏഴ് മത്സരങ്ങളിൽ അഞ്ചിലും ജയിച്ചത് അർജന്റീനയാണ്. രണ്ടെണ്ണം സമനിലയായി. സ്വിറ്റ്സർലാൻഡിന് ഒരു ജയം പോലും ഇല്ലായിരുന്നു.

ബെൽജിയത്തിന് ഡബിൾ ബെല്ലടിച്ച് സ്‌പെയിൻ

ലോസ്ഏഞ്ചൽസ്: യൂറോപ്യൻ സൂപ്പർ ടീമുകൾ മുഖമുഖം വന്ന ക്വാർട്ടർ പോരാട്ടത്തിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്‌ത്തി സ്‌പെയിൻ സെമി ഫൈനലിലെത്തി. സൂപ്പർ സബ്ബ് മികേൽ മെറീനൊയാണ് തുടർച്ചയായ രണ്ടാം മത്സരത്തിലും അവസാന നിമിഷം കളത്തിലിറങ്ങി സ്‌പെയിനിന്റെ വിജയഗോൾ നേടിയത്. ഫാബിയാൻ റൂയിസിലൂടെ 30-ാംമിനിട്ടിൽ ലീഡെടുത്ത സ്‌പെയിനെ 41-ാംമിനിട്ടിൽ ചാൾസ് ഡെ കെറ്റെലെരെ നേടിയ ഗോളിലൂടെയാണ് ബെൽജിയം സമനിലയിൽ പിടിച്ചത്. മത്സരം എക്‌സ്ട്രാ ടൈമിലേക്കെന്ന് കരുതിയിരിക്കെ ബെൽജിയത്തിന്റെ പകരക്കാരൻ ഗോളി സെന്നെ ലാമെൻസിന്റെ പിഴവ് മുതലെടുത്ത് മെറീനൊ സ്‌പെയിനിന്റെ വിജയഗോൾ നേടി.

സ്‌പെയിൻ Vs ഫ്രാൻസ്

സെമി ഫൈനലിൽ ഫ്രാൻസാണ് സ്‌പെയിനിന്റെ എതിരാളികൾ. ഇന്ത്യൻ സമയം ബുധനാഴ്‌ച പുലർച്ചെ 12.30 മുതലാണ് മുൻ ലോകചാമ്പ്യന്മാർ മുഖാമുഖം വരുന്ന ഈ ലോകകപ്പിലെ ആദ്യ സെമി പോരാട്ടം.

ഫോട്ടോ: ക്യാപ്‌ഷൻ: ബെൽജിയത്തിനെതിരെ സ്‌പെയിനിന്റെ വിജയഗോൾ നേടിയ മികേൽ മെറിനൊയുടെ ആഹ്ലാദം.

അർജന്റീനയുടെ ക്യാപ്‌ടൻ ലയണൽ മെസി മത്സരത്തിനിടെ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360