SignIn
Kerala Kaumudi Online
Sunday, 25 October 2026 4.43 AM IST

ആശങ്കയുടെ കാർമേഘം മാറി,​ പെയ്യട്ടേ ഗോൾമഴ

d

കൊച്ചി: പുതിയ സീസണിലെ ഐ.എസ്.എൽ ആദ്യ ഹോം മത്സരത്തിനായി ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങും. മുംബയ് സിറ്റി എഫ്.സിയാണ് എതിരാളികൾ. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്. അൽ ഫുർസാൻ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്റ് ക്ലബ്ബിന് ഏറ്റെടുത്ത ശേഷമുള്ള കൊച്ചിയിലെ ആദ്യ മത്സരമാണിത്. സ്‌റ്റേഡിയത്തിന്റെ വാടകയെചൊല്ലി ഉടമകളായ ജി.സി.ഡി.എയും ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റും തമ്മിലുണ്ടായ തർക്കം രമ്യമായി പരിഹരിച്ചതോടെയാണ് ഹോം മത്സരത്തിന് കളമൊരുങ്ങിയത്. തർക്കം ടിക്കറ്റ് വില്പനയെ സാരമായി ബാധിച്ചിരുന്നു.പെരുമഴയ്ക്ക് മുന്നറിയിപ്പുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോൾമഴ പെയ്യിക്കുമന്ന പ്രതീക്ഷയിലാണ് ആരാധകർ.

മത്സരം എം.ജി. ഇന്ത്യൻ സൂപ്പർ ലീഗ് എന്ന യൂട്യൂബ് ചാനലിൽ ലൈവായി കാണാം.

ആദ്യമത്സരത്തിൽ ഇന്റർ കാശിയെ 2-0ന് വീഴ്ത്തിയെങ്കിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് മുന്നിൽ മുട്ടുമടക്കേണ്ടിവന്ന ക്ഷീണത്തിലാണ് ബ്ലാസ്റ്റേഴ്സ്. മിന്നും വിജയത്തോടെ കിരീടയാത്രയിലേക്ക് തിരിച്ചെത്തുകയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെ ഇറങ്ങിയ ടീമിനെ തന്നൈയാകും ആഷ്‌ലി വെസ്റ്റ്‌വുഡ് ഇറക്കിയേക്കുക. ആർഷ് അൻവർ തന്നെയാകും ഗോൾവല കാക്കുക. പ്രതിരോധത്തിൽ സുമിത് ശർമയും ജെയിംസ് ബോൾട്ടണും ഒപ്പം ഐബൻബ ഡോഹ്‌ലിംഗു ഹോർമിപാം റൂയിവയും കോട്ടകെട്ടും. മിഡ്ഫീൽഡിൽ വിബിൻ മോഹനനും നെബോജ്‌സ കോസോവിചും നായകൻ ആൻഡ്രിയാൻ ലൂണയും കളി മെനയമ്പോൾ, മന്നേറ്റത്തിൽ ആന്ദ്രെ ഗ്രീനും ശ്രീക്കുട്ടനും എതിർഗോൾ മുഖത്ത് വിറപ്പിക്കാൻ ഇറങ്ങും.

ഈ സീസണിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്ത മുംബയ് സിറ്റി, പഞ്ചാബിനെതിരായ അവസാന കളിയിലെ സമനിലയുടെ നിരാശയിലാണ് കൊച്ചിയിലെത്തുന്നത്. ഗോൾകീപ്പറായി ടി.പി. രഹനേഷ്ിൽ മാറ്റമുണ്ടാകില്ല. ആകാശ് മിശ്ര, കാർലോസ് ഡെൽഗഡോ, ലേസർ സിർക്കോവിച്, റാൽതെ എന്നിവരും പ്രതിരോധനിരയിൽ. മിഡ്ഫീൽഡിൽ സെർജിയോ ല്ലമാസ്, സൗതൻപുയ, ഫാറൂഖ് ചൗധരി, ബ്രണ്ടോൺ ഫെർണാണ്ടസ് എന്നിവരും മുന്നേറ്റ നിരയിൽ ലിയാൻഡ്രോ ഒട്ടോർമിൻ, ഹൃദയ ജെയ്ൻ എന്നിവരും കളിച്ചേക്കും. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ വിക്രം പ്രതാപ് സിംഗും വിൽമാർ ജോർദാനും പുറത്തിരിക്കാനാണ് സാദ്ധ്യത.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360