വന്ദേ ഭാരത് എക്‌സ്‌പ്രസിൽ ആദ്യമായി യാത്ര ചെയ്ത ലിത്വാനിയൻ യുവതി പങ്കുവച്ച അനുഭവക്കുറിപ്പ് വൈറലാവുന്നു. അപ്രതീക്ഷിത വെല്ലുവിളികൾ നേരിടേണ്ടി വന്നുവെങ്കിലും മികച്ച അനുഭവമാണ് ലഭിച്ചതെന്നാണ് യുവതി കുറിപ്പിൽ പറയുന്നത്. കരിഷ എന്ന യുവതി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ക്രിസ്റ്റീന എന്ന സുഹൃത്തിനൊപ്പം ഇന്ത്യയിലെത്തിയ യുവതി നിലവിൽ കാശ്‌മീർ സന്ദർശനത്തിലാണ്. ഇത് രണ്ടാം തവണയാണ് കരിഷ ഇന്ത്യയിലെത്തുന്നത്. ഇന്ത്യാസന്ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോകളും യുവതി സമൂഹമാദ്ധ്യമത്തിൽ പതിവായി പങ്കുവയ്ക്കുന്നുണ്ട്.
ഒക്‌ടോബർ 16നാണ് കരിഷയും ക്രിസ്റ്റീനയും ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെത്തുന്നതിന് മുൻപ് കരിഷ ഒരു കുറിപ്പും പങ്കുവച്ചിരുന്നു. 'കഴിഞ്ഞവർഷം ഇന്ത്യാസന്ദർശനം നടത്തിയത് ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തിയിരുന്നു. മതിയായില്ലെന്ന് തോന്നിയതിനാൽ ജോലി രാജിവച്ച് വീണ്ടും ഇന്ത്യയിൽ വരാൻ തീരുമാനിച്ചു. ഒരുമാസം ഇവിടെ ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ന്യൂഡൽഹി, ആഗ്ര, ജയ്‌പൂർ, കാശ്മീർ, കേരള എന്നിവിടങ്ങൾ സന്ദർശിക്കാനാണ് പദ്ധതിയിടുന്നത്'- എന്നിങ്ങനെയാണ് കരിഷ കുറിപ്പിൽ വ്യക്തമാക്കിയത്.
വന്ദേ ഭാരത് എക്‌സ്‌പ്രസിലെ അനുഭവങ്ങളും കരിഷ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. 'വന്ദേ ഭാരത് എക്സ്പ്രസിലെ ഫസ്റ്റ് എസി കോച്ചിൽ 10 മണിക്കൂർ യാത്ര ചെയ്തു. മുടക്കിയ ഓരോ പൈസയും അതിന് അർഹമായതായിരുന്നു. ട്രെയിനിനുള്ളിൽ ലഗേജിനുള്ള ഇടം കണ്ടെത്താൻ ആളുകൾ ശ്രമിക്കുന്നത് കണ്ടപ്പോൾ ഹംഗർ ഗെയിംസ് സിനിമ പോലെ തോന്നി. ഞങ്ങളും പാടുപെട്ടു. എസി കോച്ചിനേക്കാളും നോൺ എസി ടിക്കറ്റിന്റെ നിരക്ക് കുറവാണെങ്കിലും ഞാനൊരിക്കലും നോൺ എസി ട്രെയിനിൽ യാത്ര ചെയ്യില്ല. വന്ദേ ഭാരത് ആണ് കൂടുതൽ സുരക്ഷിതത്വമുള്ളത്. വന്ദേ ഭാരതിലെ ബാത്ത്‌റൂമുകൾക്ക് നല്ല വൃത്തിയുണ്ടെങ്കിലും ദുർഗന്ധമുണ്ട്'- എന്നിങ്ങനെയാണ് വീഡിയോയിൽ പറയുന്നത്.
Lithuanian traveller Karisha’s account of her first Vande Bharat Express journey has gone viral. Travelling in a first AC coach for 10 hours, she praised the experience and felt the ticket was worth the money. However, she described difficulties finding luggage space and unpleasant bathroom odours despite good cleanliness. She also considered Vande Bharat safer than non-AC trains.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |