
ബോസ്റ്റൺ: ലോകകപ്പ് ഫുട്ബാളിൽ ഇന്നലെ രാത്രി നോർവേയ്ക്ക് എതിരെ നടന്ന ഗ്രൂപ്പിലെ അവസാനമത്സരത്തിൽ 32 മിനിട്ടിനകം മൂന്നു ഗോളുകൾ നേടി ഫ്രാൻസിന്റെ ഒസ്മാനേ ഡെംബലേ. നിലവിലെ ബാലൻ ഡി ഓർ ജേതാവായ ഡെംബലെ 7, 20, 32 മിനിട്ടുകളിലായാണ് നോർവേയുടെ വലകുലുക്കിയത്. 21-ാം മിനിട്ടിൽ തേലോ ആസ്ഗാഡിലൂടെ നോർവേയും ഗോൾ നേടിയെങ്കിലും ഇൻജുറി ടൈമിലെ ഡെസിറെ ദുവേയുടെ ഗോളും ചേർത്ത് 4- 1ന് ഫ്രാൻസ് ജയം സ്വന്തമാക്കി.
കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ജർമ്മനിയെ 2- 1ന് അട്ടിമറിച്ച് ഇക്വഡോർ നോക്കൗട്ട് ഉറപ്പിച്ചു. രണ്ടാം മിനിട്ടിൽ ലെറോയ് സാനെ നേടിയ ഗോളിന് മുന്നിലെത്തിയിരുന്ന ജർമ്മനിയെ 9-ാം മിനിട്ടിൽ നിൽസൺ അഗുലോയും 77-ാം മിനിട്ടിൽ ഗോൺസാലോ പ്ളാറ്റയും നേടിയ ഗോളുകൾക്കാണ് ഇക്വഡോർ കീഴടക്കിയത്. എഫ് ഗ്രൂപ്പിൽ നിന്ന്ഹോളണ്ടും ജപ്പാനും നോക്കൗട്ടിലെത്തി. ഇന്നലെ ഹോളണ്ട് 3- 1ന് ടുണീഷ്യയെ തോൽപ്പിച്ചപ്പോൾ ജപ്പാൻ സ്വീഡനുമായി 1-1ന് സമനിലയിൽ പിരിയുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |