SignIn
Kerala Kaumudi Online
Tuesday, 28 July 2026 5.38 PM IST

പ്രവാസികൾക്ക് ആശ്വാസത്തിന് വകയില്ല, ഓഗസ്റ്റ് മാസത്തിലും ജാഗ്രതാ നിർദേശം

saudi-weather-
പ്രതീകാത്മ ചിത്രം

റിയാദ്: സൗദിയിൽ വേനൽക്കാലത്തിന്റെ അവസാനത്തിലും ചൂട് കുറയില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ മാസത്തിലും ഓഗസ്റ്റിലും സാധാരണയുണ്ടാകാറുള്ള ചൂടിനേക്കാൾ കൂടുതൽ താപനില രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

രാജ്യത്ത് വേനൽക്കാലത്ത് മഴ കൂടുതൽ ലഭിക്കുന്ന പ്രദേശങ്ങളായ ജിസാൻ, അസീർ, അൽ ബഹ പ്രവിശ്യകളിലും തബൂക്ക്, മദീന, മക്ക, നജ്റാൻ എന്നിവിടങ്ങളിലും ഇത്തവണ ലഭിക്കുന്ന മഴയുടെ അളവ് കുറവായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു.

രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കാറ്റിന്റെ വേ​ഗത സാധാരണയേക്കാൾ വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. തുറസായ സ്ഥലങ്ങളിൽ ഇത് പൊടിക്കാറ്റിന് കാരണമായേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ അധികൃതർ പുറപ്പെടുവിക്കുന്ന ജാ​ഗ്രതാ നിർദേശങ്ങൾ നിരന്തരം ശ്രദ്ധിക്കണമമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

English Summary

Saudi Arabia's National Meteorological Center forecasts above-average temperatures for July and August, persisting into summer's end. Reduced rainfall is expected in historically wetter regions like Jizan and Asir. Increased wind speeds could lead to dust storms across the country. Authorities urge residents to heed safety advisories due to the intense heat conditions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAUDI ARABIA, EXTREME HEAT, AUGUST MONTH, EXPATS, HEAT WARNING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360