മസ്‌കറ്റ്: 60 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് തിരിച്ചടിയായി ഒമാനിലെ പുതുക്കിയ വിസാ നിയമങ്ങൾ. ഇത്തരക്കാർക്ക് വർക്ക് പെർമിറ്റ് വിസ പുതുതായി അനുവദിക്കുന്നതും നിലവിലുള്ള പെർമിറ്റുകൾ പുതുക്കുന്നതും അവസാനിപ്പിച്ചു. 60 വയസ് പിന്നിട്ടിട്ടും മുൻപത്തെ നിയമപ്രകാരം ഒമാനിൽ ജോലിയിൽ തുടരുന്നവരെയും പുതിയ മാറ്റം ബാധിക്കും.
വിസ പുതുക്കുന്നതിനായി തൊഴിൽ മന്ത്രാലയത്തെ സമീപിച്ചപ്പോൾ അപേക്ഷകൾ നിരസിക്കപ്പെട്ടതായി നിരവധി പരാതികൾ ഉയരുന്നുണ്ട്. പ്രവാസികളുടെ വർക്ക് പെർമിറ്റിനുണ്ടായിരുന്ന 60 വയസെന്ന പ്രായപരിധി 2022ൽ ഒമാൻ നീക്കം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വർക്ക് പെർമിറ്റില്ലാതെ ഒമാനിൽ തുടരുന്ന പ്രവാസികൾ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നതിനാൽ അനിശ്ചിതത്വവും ആശങ്കയും വർദ്ധിക്കുകയാണ്.
അടുത്തിടെ യുഎഇയും വിസ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. വിസ-ഓൺ-അറൈവൽ വിപുലീകരിച്ചു, പ്രോപ്പർട്ടി വിസ നിയമങ്ങൾ പുതുക്കി, പ്രവേശന - താമസ പെർമിറ്റുകളിൽ സുപ്രധാന മാറ്റങ്ങളും യുഎഇയിൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്.
Oman has introduced new visa regulations, halting the issuance and renewal of work permits for expatriates aged over 60. This decision, reversing a previous policy, is a significant setback for many currently employed in the country. Reports indicate numerous renewal applications are being rejected, leading to increased uncertainty and anxiety among affected individuals about their legal status.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |