SignIn
Kerala Kaumudi Online
Thursday, 27 August 2026 9.37 AM IST

ബിജെപി നേതാവിന്റെ മരുമകൾ വീട്ടിൽ മരിച്ച നിലയിൽ; മകനെതിരെ കേസ്

nidhi-singh
നിധി സിംഗ്

അഹമ്മദാബാദ്: ഗുജറാത്തിലെ ബിജെപി വനിതാ നേതാവിന്റെ മകന്റെ ഭാര്യ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ബിജെപി സൂറത്ത് ജില്ലാ മഹിളാ മോർച്ച മുൻ വൈസ് പ്രസിഡന്റ് ശശി സിംഗിന്റെ മകൻ സൗരഭ് സിംഗിന്റെ ഭാര്യ നിധി സിംഗാണ് (24) മരിച്ചത്. സൗരഭ് സിംഗിനുംഇയാളുടെ വനിതാ സുഹൃത്തിനുമെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു.

ബീഹാറിലെ മുസാഫർപുർ സ്വദേശിനിയായ നിധി സിംഗ് രണ്ട് വർഷം മുൻപാണ് സൗരഭ് സിംഗിനെ വിവാഹം കഴിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് നിധിയെ മരിച്ച നിലയിൽ കണ്ടെത്തിയതെങ്കിലും ഇപ്പോഴാണ് വാർത്ത പുറത്തുവിട്ടത്.

ശശി സിംഗ് ചൊവ്വാഴ്ച വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് മരുമകളെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തുടർന്ന് ശശി സിംഗ് ഭർത്താവ് സഞ്ജയ് സിംഗിനെയും മകൻ സൗരഭിനെയും വിളിച്ച് വിവരം അറിയിച്ചു. അവരാണ് പൊലീസിനെ അറിയിച്ചത്. മരണവിവരം അറിഞ്ഞ നിധിയുടെ സഹോദരൻ ആദിത്യ കുമാറാണ് പൊലീസിൽ പരാതി നൽകിയത്.

സൗരഭ് സിംഗും അയാളുടെ വനിതാ സുഹൃത്തും തമ്മിൽ ബന്ധമുണ്ടെന്നും ഇതിന്റെ പേരിൽ നിധിയും സൗരഭ് സിംഗും വാക്കേറ്റമുണ്ടാകാറുണ്ടെന്നും ആദിത്യ പൊലീസിനോട് പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികൾക്കിടയിൽ നിധിയുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആത്മഹത്യാക്കുറിപ്പ് ഡോക്ടർമാർ കണ്ടെത്തി. ഭർതൃവീട്ടുകാർ നശിപ്പിക്കാതിരിക്കാൻ വേണ്ടിയാകാം നിധി കുറിപ്പ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

English Summary

Nidhi Singh (24), wife of Saurabh Singh, son of a former BJP Surat district Mahila Morcha vice president, was found hanged at her Gujarat home. Police booked Saurabh Singh and a female friend for abetment to suicide following a complaint from Nidhi's brother. A hidden suicide note, found during post-mortem, reportedly implicated them in her death.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP LEADER DAUGHTER-IN-LAW, SURAT NEWS, DIES, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY