കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 157 ആയി. 145 ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. നേപ്പാൾ പൊലീസ് 157 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചെളിയിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ ദുരന്തബാധിതപ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്.
ടിബറ്റൻ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നും ഇതേ തുടർന്നുണ്ടായ ഹിമപാതമാണ് നദിയിൽ വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് നേപ്പാൾ ഭരണകൂടം പറയുന്നത്. ഇന്നലെ രാവിലെ പ്രാദേശിക സമയം എട്ടരയോടെ ആണ് റസുവ ജില്ലയിലെ ഭോട്ടെ കോശി നദിയിൽ മിന്നൽ പ്രളയം ഉണ്ടായത്.
ടിബറ്റൻ ഭാഗത്തുനിന്ന് ഉണ്ടായ കനത്ത വെള്ളപ്പാച്ചിലിൽ സാപ്പു ബസി, തിമൂരെ മേഖലകളിലെ ഗ്രാമങ്ങളും മാർക്കറ്റുകളും ഒലിച്ചുപോയി. 12 പ്രധാന ജലവൈദ്യുത പദ്ധതികളും ട്രാൻസ്മിഷൻ ലൈനുകളും തകരാറിലായി. 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡും പ്രളയത്തിൽ തകർന്നു. നേപ്പാളിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന ടിബറ്റിലെ ഗയ്രോങ് അതിർത്തിയിൽ വൻ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് വാർത്താവിനിമയ സംവിധാനങ്ങളും റോഡ് ഗതാഗതവും പൂർണമായും സ്തംഭിച്ചു.
'നിങ്ങൾ അനുഭവിക്കുന്ന വേദനയും നഷ്ടവും ചെറുതല്ല. എന്നാൽ ഈ ദുഷ്കരമായ സമയത്ത് നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് ഞാൻ നിങ്ങൾ ഉറപ്പ് നൽകുന്നു'- നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പറഞ്ഞു.
भोटेकोसी नदी रसुवामा तिब्बत तर्फबाट ठुलो बाढी प्रवेश गरेकोले अर्को सूचना नआउँदासम्म त्रीशुली नदीको तटिय क्षेत्रका जिल्लाहरु नुवाकोट, धादिङ, चितवन, गोरखा लगायतका स्थानहरूमा उच्च सतर्कता सहित सुरक्षित स्थानमा रहन अनुरोध छ। pic.twitter.com/Zun6icZZCM
— Nepal Police (@NepalPoliceHQ) August 26, 2026
A devastating flash flood in Nepal has killed 157 people, while 145 Indian nationals are reportedly missing. Rescue teams led by the Nepal Army are searching for victims trapped under mud and debris.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |