SignIn
Kerala Kaumudi Online
Sunday, 20 September 2026 11.30 PM IST

ഒക്ടോബർ ഒന്നുമുതൽ ഇവർക്ക് സബ്‌സിഡി നിരക്കിൽ ഗ്യാസ് ലഭിക്കില്ല,​ ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ നിർബന്ധമാക്കി

gas-cylinder
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : ഒക്ടോബർ 1 മുതൽ ഗാർഹിക എൽ.പി.ജി ഉപഭോക്താക്കൾക്ക് സബ്‌സിഡിയോടെയുള്ള കുറഞ്ഞ നിരക്കിൽ റീഫിൽ സിലിണ്ടറുകൾ ലഭിക്കുന്നതിന് ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ നിർബന്ധമാക്കി. വ്യാജ കണക്ഷനുകൾ തടയുന്നതിനും സബ്‌സിഡി ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കി അർഹരായ ഉപഭോക്താക്കളിലേക്ക് മാത്രം എത്തിക്കുന്നതിനുമാണ് ഈ നടപടി.

രാജ്യത്തെ 89.9% അതായത് 27.43 കോടി ഉപഭോക്താക്കളും ഇതിനകം ആധാർ ഓതന്റിക്കേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഇവർ ഇനി വീണ്ടും ചെയ്യേണ്ടതില്ല. ഇതുവരെ ചെയ്യാത്തവർ ആധാർ ഓതന്റിക്കേഷൻ എങ്ങനെയെല്ലാം പൂർത്തിയാക്കാം?

സിലിണ്ടർ വിതരണം ചെയ്യാൻ എത്തുന്ന ജീവനക്കാരന്റെ കൈവശമുള്ള മൊബൈൽ ആപ്പ് ഉപയോഗിച്ച് തൽസമയം ചെയ്യാം. അതാത് എൽ.പി.ജി വിതരണക്കാരുടെ ഏജൻസി സന്ദർശിച്ച് പൂർത്തിയാക്കാം. വീടുകളിൽ ഇരുന്നുതന്നെ മൊബൈൽ ആപ്പുകൾ വഴിയും ഇത് ചെയ്യാവുന്നതാണ്

  • Indane ഉപഭോക്താക്കൾക്ക്: IndianOil ONE
  • Bharatgas ഉപഭോക്താക്കൾക്ക്: HelloBPCL
  • HP Gas ഉപഭോക്താക്കൾക്ക്: HP PAY

ആധാർ ഓതന്റിക്കേഷൻ പൂർത്തിയാക്കാൻ താത്പര്യമില്ലാത്തവർക്കോ സാധിക്കാത്തവർക്കോ ഗ്യാസ് വിതരണം പൂർണ്ണമായി തടയില്ല. ഇവർ ഏജൻസിയുടെ വെബ്‌സൈറ്റ്, ആപ്പ്, വാട്‌സ്ആപ്പ് ചാറ്റ്‌ബോട്ട് വഴി തങ്ങളുടെ തീരുമാനം അറിയിക്കണം.

ഇത്തരക്കാർക്ക് സബ്‌സിഡിയില്ലാത്ത വിപണി വിലയിൽ 5 കിലോ അല്ലെങ്കിൽ 10 കിലോ സിലിണ്ടറുകൾ ലഭ്യമാക്കും. 14.2 കിലോ വരുന്ന ഗാർഹിക സിലിണ്ടറിന് നിലവിൽ ഏകദേശം 210 രൂപ സബ്‌സിഡി ലഭിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കുമായി 1800 2333 555 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GAS SUBSIDY, BIOMETRIC ADHAR AUTHENTICATION, ADHARAUTHENTICATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360