SignIn
Kerala Kaumudi Online
Monday, 27 July 2026 2.28 AM IST

 സമ്മതിച്ച് ദ്രുതകർമ്മസേന വിദ്യാർത്ഥികളെ നേരിട്ടതിൽ പിഴവുണ്ടായി

r

ന്യൂഡൽഹി: കലാപഭൂമിയിൽ ഉപയോഗിക്കേണ്ട പെല്ലറ്റ് ഗൺ പോലെയുള്ള മാരകായുധങ്ങളുമായി വിദ്യാർത്ഥി പ്രക്ഷോഭത്തെ നേരിട്ടതിലെ പിഴവ് സമ്മതിച്ച് ദ്രുതകർമ്മ സേന (ആർ.എ.എഫ്-റാപ്പിഡ് ആക്‌ഷൻ ഫോഴ്സ്). സമരത്തെ നേരിട്ട രീതിയുടെ പേരിൽ കേന്ദ്രം പഴി കേൾക്കുന്നതിനിടെയാണ് ആർ.എ.എഫിലെ ആഭ്യന്തര വിലയിരുത്തൽ യോഗത്തിലെ വിവരങ്ങൾ പുറത്തുവന്നത്. ഭാവിയിൽ സേനാ വിന്യാസത്തിൽ ശ്രദ്ധിക്കേണ്ട നടപടികളും നിർദ്ദേശിച്ചിട്ടുണ്ട്. ജനക്കൂട്ടത്തെ നേരിടാനുള്ള തന്ത്രങ്ങൾ അറിയുന്നവർക്ക് പകരം ജമ്മുകാശ്‌മീർ പോലെ ഭീകരവിരുദ്ധ ഓപ്പറേഷനുകളിൽ ഏർപ്പെട്ട് പരിചയമുള്ള സേനാംഗങ്ങളെയാണ് പ്രക്ഷോഭം നേരിടാൻ വിന്യസിച്ചത്.

ജൂലായ് 20ന് ജന്തർ മന്ദറിനും പാർലമെന്റിനും ചുറ്റും സേനകളെ വിന്യസിക്കുംമുമ്പ് കൃത്യമായി ആശയവിനിമയമുണ്ടായില്ല. വിന്യാസം, സേനാംഗങ്ങളുടെ സ്ഥാനം, പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ സെക്ടർ ഹെഡ്ക്വാർട്ടേഴ്‌സിന് സമയബന്ധിതമായി ലഭിച്ചില്ലെന്നും വിലയിരുത്തലുണ്ടായി.പ്രതിഷേധത്തിനിടെ ചില ഉദ്യോഗസ്ഥർക്ക് ബോഡി പ്രൊട്ടക്ടറുകളും ഹെൽമെറ്റുകളുമില്ലെന്ന് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച വീഡിയോകളിൽ നിന്ന് വ്യക്തമായിരുന്നു.

ആവശ്യമെങ്കിൽ

മാത്രം ബലപ്രയോഗം

 ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പെല്ലറ്റ് ഗൺ, ആന്റി-ലയറ്റ് ഗൺ, ഇലക്ട്രിക് ഷോക്ക് വെപ്പൺ, ഇലക്ട്രിക് ഷീൽഡ് എന്നിവ ഉപയോഗിക്കരുത്

 ആവശ്യാനുസരണം മാത്രമേ ബലപ്രയോഗം നടത്താവൂ

 മുന്നറിയിപ്പുകൾ നൽകണം. ലാത്തിച്ചാർജ്ജും കണ്ണീർ വാതകവും ഉൾപ്പെടെ ജനക്കൂട്ട നിയന്ത്രണ നടപടികൾ ആവശ്യത്തിന് മാത്രം

മതി

 പ്രകോപനപരമായ വാക്കുകൾ കേട്ട് പ്രതികരിക്കരുത്

 എല്ലാ ഉദ്യോഗസ്ഥരും സുരക്ഷാ ഉപകരണങ്ങൾ പൂർണമായും ധരിച്ചിരിക്കണം

 ഡ്യൂട്ടിക്ക് നിയോഗിക്കുന്ന സൈനികരോട് അവരുടെ ജോലി, ഉത്തരവാദിത്വം, ജനക്കൂട്ട നിയന്ത്രണ തന്ത്രം, ഉപകരണങ്ങളുടെ ഉപയോഗം, സുരക്ഷാ ഉപകരണങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായി വിശദീകരിക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360