SignIn
Kerala Kaumudi Online
Monday, 27 July 2026 2.28 AM IST

ചുമതലയേറ്റ് പ്രൾഹാദ് ജോഷി

d

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു. നിലവിൽ ഭക്ഷ്യ,പൊതുവിതരണ, ഉപഭോക്‌തൃ, നവ, പുനരുപയോഗ ഊർജ്ജ വകുപ്പിൽ ക്യാബിനറ്റ് മന്ത്രിയായ ജോഷിക്ക് അധികചുമതലയായാണ് വിദ്യാഭ്യാസ വകുപ്പ് നൽകിയത്.

ശനിയാഴ്‌ച രാത്രി വകുപ്പിന്റെ ചുമതല ലഭിച്ച വിവരം അറിഞ്ഞപ്പോൾ സ്വദേശമായ കർണാടകയിലായിരുന്നു അദ്ദേഹം. ഇന്നലെ ഡൽഹിയിലെത്തി ചുമതല ഏറ്റെടുത്തു. വിദ്യാഭ്യാസം വകുപ്പ് തനിക്ക് പുതിയ വിഷയമാണെന്നും വകുപ്പിനെ അടുത്തറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ഉദ്യോഗസ്ഥരുമായി തുടർച്ചയായ മീറ്റിംഗുകൾ നടത്തി. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ പഠിക്കണം. പ്രധാനമന്ത്രി ഏൽപ്പിച്ച ഉത്തരവാദിത്വം പൂർണ ആത്മവിശ്വാസത്തോടെയാണ് സ്വീകരിച്ചതെന്നും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360