SignIn
Kerala Kaumudi Online
Wednesday, 26 August 2026 1.08 AM IST

അയോദ്ധ്യ: മാദ്ധ്യമ പ്രവർത്തകന്റെ അറസ്റ്റ് തടഞ്ഞു

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള പുറത്തു കൊണ്ടുവന്ന മാദ്ധ്യമ പ്രവർത്തകൻ അഭിഷേക് ഉപാദ്ധ്യായയെ വാഹന അപകടക്കേസിൽ അറസ്റ്റു ചെയ്യുന്നത് തടഞ്ഞ് സുപ്രീംകോടതി. യു.പിയിലെ ഗാസിയാബാദിൽ രജിസ്റ്റർ ചെയ്ത എഫ്‌.ഐ.ആർ റദ്ദാക്കണമെന്നും അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് അഭിഷേക് നൽകിയ ഹർജിയിലാണ് ഉത്തരവ്. ആഗസ്റ്റ് 18 ന് അഭിഷേകിന്റെ കാർ ഒരു മോട്ടോർ ബൈക്കിന് പിന്നിൽ ഇടിച്ചെന്നായിരുന്നു കേസ്. പരാതിയിൽ പറയുന്ന വാഹനം തന്റേതല്ലെന്നും കേസിൽ പൊരുത്തക്കേടുകളുണ്ടെന്നും അഭിഷേക് ചൂണ്ടിക്കാട്ടി. അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ സ്വാധീനം ചെലുത്തി നശിപ്പിച്ചെന്നും പരാതിപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYODHYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360