SignIn
Kerala Kaumudi Online
Saturday, 10 October 2026 6.24 PM IST

ഹോട്ട് വാട്ടർ ബാഗ് ശരീരത്തിൽവച്ച് കിടന്നുറങ്ങി; യുവ എഞ്ചിനീയർ മരിച്ച നിലയിൽ

hot-water-bag-
പ്രതീകാത്മക ചിത്രം

പൂനെ: കഴുത്തിനടിയിൽ ഇലക്ട്രിക് ഹോട്ട് വാട്ടർ ബാഗ് വച്ച് ഉറങ്ങുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മുപ്പതുകാരനായ ഐടി എൻജിനീയർ മരിച്ചു. പൂനെയിലെ വഡ്ഗാവ് ഷേരി മേഖലയിലെ സോംനാഥ് നഗറിലാണ് സംഭവം. റോഹൻ കുബാഡി എന്ന യുവാവാണ് മരിച്ചത്.

കഴി‌ഞ്ഞ മൂന്ന് മാസമായി സോംനാഥ് നഗറിലെ വാടക അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു റോഹൻ. അവിവാഹിതനായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അപ്പാർട്മെന്റിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് പരിസരവാസികൾക്ക് സംശയം തോന്നിയത്. റോഹനെ പലതവണ ഫോണിൽ വിളിച്ചിട്ടും പ്രതികരണമുണ്ടാകാതിരുന്നതിനെ തുടർന്ന് വീട്ടുടമ മുറി തുറന്ന് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് കട്ടിലിൽ കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം വീർത്തും ജീർണിച്ച നിലയിലുമായിരുന്നു. സമീപത്ത് രക്തക്കറകളും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇലക്ട്രിക് ഹോട്ട്ബാഗിൽ നിന്ന് വൈദ്യുതാഘാതമേറ്റതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉറങ്ങുന്നതിനിടെ ശരീരത്തോട് ചേർത്ത് ഇലക്ട്രിക് ഹോട്ട് വാട്ടർ ബാഗ് ഉപയോഗിക്കുന്നതിന്റെ സുരക്ഷയെക്കുറിച്ചും ഈ സംഭവം വീണ്ടും ആശങ്ക ഉയർത്തുന്നുണ്ട്.

English Summary

A 30-year-old IT engineer, Rohan Kubadi, died from electrocution in Pune. He was found deceased in his Somnath Nagar apartment by his landlord after neighbors reported a foul smell. Preliminary police findings indicate the electrocution occurred while he slept with an electric hot water bag under his neck, leading to his death.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PUNE IT ENGINEER DEATH, ROHAN KUBADI, ELECTRIC HOT WATER BAG, PUNE TECHIE DEATH, HOT WATER BAG ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360