SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.35 AM IST

വിദ്യാർത്ഥികൾക്കൊപ്പം ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; തമിഴ്നാട്ടിൽ 8-ാം ക്സാസ് വരെയുള്ളവർക്കും സൗജന്യ ഭക്ഷണം 

d

ചെന്നൈ: വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പി. പിന്നാലെ അവർക്കൊപ്പമിരുന്ന് വിശേഷങ്ങൾ ചോദിച്ചുകൊണ്ട് ഭക്ഷണം കഴിച്ചു. മുഖ്യമന്ത്രി വിജയ്‌യ്ക്കൊപ്പം ഭക്ഷണം കഴിക്കാനായതിന്റെ ആശ്ചര്യത്തിലും സന്തോഷത്തിലും കുട്ടികൾ. തമിഴ്നാട്ടിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിക്കുന്നതിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മുഖ്യമന്ത്രി വിജയ് കുട്ടികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചത്. ചെന്നൈയിലെ തിരുവാന്മിയൂർ ഗാന്ധി ഗ്രാമത്തിലുള്ള സർക്കാർ മിഡിൽ സ്‌കൂളിലായിരുന്നു സംസ്ഥാനതല ഉദ്ഘാടനം.

ഇതോടുകൂടി പെരുന്തലൈവർ കാമരാജർ സൗജന്യ പ്രഭാതഭക്ഷണ പദ്ധതിയിൽ 6 മുതൽ 8 വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികളും ഉൾപ്പെടും.

ക്ലാസ് മുറികൾ സന്ദർശിക്കുകയും ചെയ്താണ് വിജയ് മടങ്ങിയത്. 15.30 ലക്ഷം വിദ്യാർത്ഥികൾക്കുകൂടി പ്രയോജനപ്പെടുന്ന പദ്ധതിയിലൂടെ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിലും സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതികൾ ശക്തിപ്പെടുത്തുന്നതിലും നിർണായക പങ്ക് വഹിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി കെ. കാമരാജിനോടുള്ള ആദരസൂചകമായാണ് പദ്ധതിക്ക് അദ്ദേഹത്തിന്റെ പേരുനൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY, TVK, LUNCH, TAMILNADU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360