
ചെന്നൈ: 100 കിലോമീറ്റർ വേഗതയിൽ പായുന്ന കാറിനുമുകളിൽ 40 കിലോമീറ്റർ അള്ളിപ്പിടിച്ചുകിടക്കുന്ന ഹെഡ് കോൺസ്റ്റബിൾ എം. വേൽമുരുകന്റെ ചിത്രങ്ങൾ വൈറലായിരുന്നു. വൻ ലഹരി സംഘത്തെ പിടികൂടാൻ സഹായിച്ച അദ്ദേഹത്തിന്റെ ധീരതയ്ക്ക് നേരിട്ട് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി വിജയ്.
കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെത്തിയ വേൽമുരുകനെ വിജയ് ആദരിച്ചു. അദ്ദേഹത്തിന്റെ ധൈര്യത്തെയും സമയോചിതമായ ഇടപെടലിനെയും പ്രശംസിച്ചു. ജോലിക്കിടയിൽ സ്വന്തം സുരക്ഷ ഉറപ്പാക്കണമെന്നും ഓർമ്മിപ്പിച്ചാണ് വിട്ടത്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 5.30ഓടെ കൊച്ചി- സേലം ദേശീയപാതയിലാണ് സംഭവം. കർണാടകയിൽനിന്ന് വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങൾ പരിശോധിക്കുകയായിരുന്നു കോവിൽ പാളയം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ വി.വിഘ്‌നേഷും
വേൽമുരുകനും. ബംഗളൂരുവിൽനിന്നെത്തിയ കർണാടക രജിസ്‌ട്രേഷൻ കാർ ഇവർ തടഞ്ഞുനിറുത്തി. പിൻസീറ്റിലുണ്ടായിരുന്ന സാധനങ്ങൾ പരിശോധിക്കുന്നതിനിടെ മൂന്നംഗസംഘം പൊലീസുകാരെ തള്ളിമാറ്റി കാർ മുന്നോട്ടെടുത്തു. വേൽമുരുകന് ഒരുപിടികിട്ടി. അതിൽ പിടിച്ച് കാറിന്റെ മുകളിലേക്ക്. അള്ളിപ്പിടിച്ച് അവിടെകിടന്നു. അതിവേഗം പായുന്ന കാറിനുമുകളിൽ 40 കിലോമീറ്റർ കിടന്നു. എസ്.ഐയും സംഘവും മറ്റൊരു കാറിൽ പിന്തുടർന്നു. എതിർവശത്തു നിന്ന് അവിനാശി പൊലീസുമെത്തി. ഒടുവിൽ തെക്കലൂർ പ്രദേശത്തുവച്ച് പൊലീസ് കാർ വളഞ്ഞു. മൂന്നു പ്രതികളെയും കുടുക്കി. 231 കിലോ നിരോധിത പുകയില ഉത്പന്നങ്ങളാണ് കാറിലുണ്ടായിരുന്നത്.
Head Constable M. Velmurugan went viral after photos showed him clinging to the top of a car traveling at around 100 km/h for nearly 40 km. His bravery reportedly helped police apprehend a major drug trafficking gang. Tamil Nadu Chief Minister Vijay personally congratulated him for his courage.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |