SignIn
Kerala Kaumudi Online
Sunday, 11 October 2026 12.00 AM IST

കാറിൽ കാമുകി ബോണറ്റിൽ ഭാര്യ പറപ്പിച്ചുകയറിയത് പൊലീസ് സ്റ്റേഷനിലേക്ക്

s

മീററ്റ്: കാമുകിയുമൊത്ത് ഒന്നു ചുറ്റണം,​ ഭക്ഷണം കഴിക്കണം. കാറിൽ കയറിയതേ ഉത്തർപ്രദേശ് മീററ്റ് സ്വദേശിയായ മയങ്കിന് ഓർമ്മയുള്ളൂ.. പിന്നെ നടന്നത് ചരിത്രം. കാർ പകുതിദൂരമേ എത്തിയുള്ളു. മുമ്പിൽ നിൽക്കുന്നു സാക്ഷാൽ ഭാര്യ സുനിത. അപ്രതീക്ഷിതമായാണ് സുനിത ഇരുവരെയും കണ്ടത്. കാറിന്റെ ഗ്ലാസിൽ തട്ടി തുറക്കാൻ ആവശ്യപ്പെട്ടു. വിദഗ്ദ്ധമായി കാ‌ർ മുന്നോട്ടെടുത്ത് മുങ്ങാൻ മയങ്ക് നടത്തിയ പ്ലാൻ പൊളിഞ്ഞു. സുനിത കാറിന്റെ ബോണറ്റിലേക്ക് വീണു. എന്നാൽ ഭാര്യക്കും കാമുകിക്കുമിടയിൽ മയങ്കിന് മുന്നോട്ടുള്ള വഴിയേ തെളിഞ്ഞുള്ളു. ബോണറ്റിൽ അള്ളിപ്പിടിച്ച് കിടക്കുന്ന ഭാര്യയുമായി കുതിച്ചത് 100 മീറ്റർ. സുനിത ബോണറ്റിൽ കിടന്നു നിലവിളിച്ചപ്പോൾ നാട്ടുകാർ ഓടിക്കൂടി. മയങ്ക് കാർ നിറുത്തിയതോടെ സുനിത പോയത് പൊലീസ് സ്റ്റേഷനിലേക്ക്. വധശ്രമം,​ മർദ്ദനം, സ്ത്രീധന പീഡനം, വഞ്ചന എന്നിവ ആരോപിച്ച് പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360