SignIn
Kerala Kaumudi Online
Monday, 26 October 2026 4.58 AM IST

സെൻസർ ബോർഡ് പോർട്ടലിൽ ഡേറ്റാ ചോ‌ർച്ച; 500ലധികം സിനിമകളുടെ രേഖകൾ ചോർന്നു

cbfc-

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കേഷന്റെ ഓൺലൈൻ പോർട്ടലിൽ വൻ ഡേറ്റാ ചോ‌ർച്ച. 500ലധികം സിനിമകളുടെ തിരക്കഥ, കരാറുകൾ, സർട്ടിഫിക്കേഷൻ രേഖകൾ തുടങ്ങിയവ ഇ-സിനിപ്രമാൺ പോർട്ടലിൽ നിന്ന് ചോർന്നു. ഹോളിവുഡ് സിനിമ 'ഗുഡ് ലക്ക്,ഹാവ് ഫൺ,ഡോണ്ട് ഡൈ", ബ്രസിലീയൻ സിനിമ 'ദ സീക്രട്ട് ഏജന്റ് " എന്നിവ രാജ്യത്ത് പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഡിസ്ട്രിബ്യൂഷൻ കരാറുകളും ചോർന്നിട്ടുണ്ട്.

സെൻസർ ബോർഡിന് സിനിമകളുടെ സർട്ടിഫിക്കേഷനായുള്ള അപേക്ഷ സമർപ്പിക്കേണ്ടത് ഇ-സിനിപ്രമാൺ സൈറ്റ് മുഖേനയാണ്. അപേക്ഷകൾ പ്രോസസ് ചെയ്യുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും ഈ പോ‌ർട്ടലിലൂടെയാണ്. രേഖകൾ ഇന്റർനെറ്റ് ആ‌ർക്കൈവ് എന്ന ഡിജിറ്റൽ ലൈബ്രറിയിൽ ലഭ്യമാണെന്ന വിവരം പ്രചരിച്ചപ്പോഴാണ് വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. സെൻസർ ബോർഡ് ആഭ്യന്തര അന്വേഷണം തുടങ്ങി. സെക്യൂരിറ്റി ഓഡിറ്റിന് തുടക്കമിട്ടു. സൈബർ സുരക്ഷാ ഏജൻസികളും വിഷയം പരിശോധിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CBFC, LATESTNEWS, CENSOR BOARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360