SignIn
Kerala Kaumudi Online
Sunday, 25 October 2026 8.53 AM IST

'നാളെത്തന്നെ അത് സംഭവിച്ചേക്കാം, അതിനുള്ള സാദ്ധ്യതയുണ്ട്'; ഇറാനെ ഉടൻ ആക്രമിക്കുമെന്ന് ട്രംപ് 

trump
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ഫ്‌ലോറിഡ: ഇറാനെതിരെയുള്ള സൈനിക ആക്രമണം ഉടൻ ഉണ്ടായേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഫ്‌ളോറിഡയിൽ മിഡ്‌ടേം തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാനെതിരെ ഉടൻ ആക്രമണം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, 'നാളെത്തന്നെ അത് സംഭവിച്ചേക്കാം, അതിനുള്ള സാദ്ധ്യതയുണ്ട്' എന്ന് ട്രംപ് പ്രതികരിച്ചു. എന്നാൽ അതോടൊപ്പം തന്നെ, ഇരുരാജ്യങ്ങളും തമ്മിൽ മികച്ചൊരു സമാധാന കരാറിലെത്താനുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ ഉണ്ടാക്കാൻ ഇറാനും താല്പര്യമുണ്ടെങ്കിലും അത് അവർ പാലിക്കുമോ എന്നതാണ് പ്രധാന ചോദ്യമെന്ന് ട്രംപ് പറഞ്ഞു.

പടിഞ്ഞാറൻ ഏഷ്യയിലെ സൈനിക നടപടികളെ ന്യായീകരിച്ച ട്രംപ്, യു.എസ് നാവികസേനയെയും സൈന്യേ പ്രശംസിച്ചു. ഇറാന്റെ യുദ്ധവിമാനങ്ങളെയും 259 കപ്പലുകളെയും തകർത്തതായും നിലവിൽ കടുത്ത പണപ്പെരുപ്പം മാത്രമാണ് ഇറാനിൽ അവശേഷിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, അമേരിക്കൻ നാവിക ഉപരോധം നീക്കുന്നതിന് പകരമായി ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാമെന്ന തരത്തിൽ വരുന്ന വാർത്തകൾ ഇറാൻ തള്ളി. സൗദി അറേബ്യൻ മാദ്ധ്യമങ്ങൾ പുറത്തുവിട്ട ഈ റിപ്പോർട്ടുകൾ അസത്യമാണെന്ന് ഐ.ആർ.ജി.സിയുമായി ബന്ധമുള്ള തസ്നിം ന്യൂസ് ഏജൻസിയും പ്രസ് ടിവിയും റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ മധ്യസ്ഥർക്ക് ഇറാൻ പുതിയ നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, റഷ്യ- യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കുമെന്ന പ്രതീക്ഷ ട്രംപ് പങ്കുവെച്ചു. യുദ്ധം അവസാനിച്ച ശേഷം ഇരുരാജ്യങ്ങളുമായും അമേരിക്ക വാണിജ്യ ബന്ധം പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഡെമോക്രാറ്റുകൾക്കെതിരെ കടുത്ത വിമർശനമുന്നയിച്ച ട്രംപ്, വിവിധ നഗരങ്ങളിലും സംസ്ഥാനങ്ങളിലും ഡെമോക്രാറ്റുകൾ വ്യാപക അഴിമതി നടത്തുകയാണെന്ന് ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DONALD TRUMP, IRAN ATTACK, TRUMP IRAN WARNING, US IRAN CONFLICT, IRAN LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360