SignIn
Kerala Kaumudi Online
Monday, 26 October 2026 4.58 AM IST

കാണിയായി മോദി,​ ഗംഗയ്ക്കുമുകളിൽ തെളിഞ്ഞു,​ വ്യോമശക്തിയുടെ കരുത്ത്

d

ന്യൂഡൽഹി: വാരാണസിയിൽ ഗംഗാനദിക്കുമുകളിൽ ത്രിവർണച്ചിറകുകളുമായി കുതിക്കുന്ന യുദ്ധവിമാനങ്ങൾ. റഫാൽ, സുഖോയ്-30 എം.കെ.ഐ, തേജസ്... നൂറോളം വിമാനങ്ങൾ അണിനിരന്ന വ്യോമസേനയുടെ കരുത്ത് നേരിൽക്കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യോമസേനയുടെ 94-ാം വാർഷികത്തോടനുബന്ധിച്ച് നമോ ഘട്ടിൽ സംഘടിപ്പിച്ച 'വിംഗ്‌സ് ഓവർ ഗംഗാസ് " വ്യോമപ്രദർശനത്തിലാണ് വ്യോമശേഷിയും സേനാവിഭാഗങ്ങളുടെ ഏകോപനവും അവതരിപ്പിച്ചത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പങ്കെടുത്തു.


52 യുദ്ധവിമാനങ്ങളും 15 ഗതാഗതവിമാനങ്ങളും 32 ഹെലികോപ്ടറുകളും ഉൾപ്പെടെ അണിനിരന്നു. 22, 24, 25 തീയതികളിലായി നടന്ന പ്രദർശനത്തിന്റെ അവസാനദിനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: E
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360