ചെന്നൈ: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നിറംമങ്ങിപ്പോയ ബിജെപി പുതിയ സംസ്ഥാന അദ്ധ്യക്ഷനെ തേടുകയാണ്. നിലവിലെ സംസ്ഥാന അദ്ധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ നീക്കി പകരം മറ്റൊരാളെ അദ്ധ്യക്ഷനാക്കുമെന്നാണ് വിവരം. പറഞ്ഞുകേൾക്കുന്ന പേരുകളുടെ കൂട്ടത്തിൽ പ്രശസ്ത നടൻ ശരത് കുമാറിന്റേതുമുണ്ടെന്ന് വിവരം. 72കാരനായ ശരത് കുമാറിനെ പരിഗണിക്കുന്നെന്ന് വിവിധ തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ ഒരുക്കാനെന്നറിയിച്ച് കേന്ദ്രമന്ത്രി എൽ മുരുകൻ സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയിരുന്നു. ഇതോടെ അദ്ദേഹത്തെ വീണ്ടും സംസ്ഥാന അദ്ധ്യക്ഷനാക്കണം എന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഒരിക്കൽ അദ്ദേഹം സംസ്ഥാന അദ്ധ്യക്ഷനായിരുന്നതിനാൽ വീണ്ടും അദ്ദേഹത്തിലേക്ക് തന്നെ കേന്ദ്ര നേതൃത്വം എത്തിപ്പെടാനുള്ള സാദ്ധ്യത വിരളമാണ്. 2007ൽ ഓൾ ഇന്ത്യ സമത്വമക്കൾ കക്ഷി എന്ന സ്വന്തം പാർട്ടി രൂപീകരിച്ച ശരത് കുമാർ പിന്നീട് ബിജെപിയിൽ ലയിച്ചു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായിരുന്നു ഇത്.
നടൻ വിജയ് ടിവികെയുമായി രംഗത്തെത്തി തമിഴ്നാട്ടിൽ അധികാരം പിടിക്കുകയും മറ്റൊരു പ്രമുഖ നടനായ ധനുഷ് രാഷ്ട്രീയത്തിലിറങ്ങാൻ തയ്യാറാകുകയും ചെയ്ത സമയത്ത് പ്രമുഖ നടനായ ശരത് കുമാറിനെ അദ്ധ്യക്ഷനാക്കി ജനങ്ങളുടെ പിന്തുണ നേടാനാണ് ബിജെപി ശ്രമമെന്ന് സൂചനയുണ്ട്.
Following the BJP’s disappointing performance in the recent Tamil Nadu Assembly elections, the party is reportedly looking for a new state president. Current state president Nainar Nagendran may be replaced, and popular actor-politician Sarath Kumar is among the names being discussed as a possible successor. However, no official announcement has been made.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |