ബാങ്കോക്ക്: ടാക്‌സി യാത്ര സൗജന്യമായ ഷോപ്പിംഗ് അനുഭവമായി മാറിയതിന്റെ അനുഭവം പങ്കുവച്ച് യാത്രക്കാർ. ബാങ്കോക്കിലെ ഒരു ടാക്‌സി ഡ്രൈവറാണ് യാത്രക്കാർക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ തന്റെ വാഹനത്തിൽ സൂക്ഷിച്ചുകൊണ്ട് സൗജന്യമായി നൽകുന്നത്. ഡ്രൈവറുടെ സേവനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
ഫ്‌ളോറ ആൻഡ് നോട്ട് എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. ഏകദേശം പത്ത് വർഷമായി ഡ്രൈവർ ഇത്തരത്തിൽ യാത്രക്കാരെ സഹായിക്കുന്നുണ്ടെന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പ്. ടാക്‌സിക്കുള്ളിലെ സാധനങ്ങൾ കാണുന്ന യാത്രക്കാർ സന്തോഷത്തോടെ ഡ്രൈവർക്ക് ടിപ്പും നൽകാറുണ്ട്. ലഭിക്കുന്ന ടിപ്പ് ഉപയോഗിച്ചാണ് ഡ്രൈവർ വാഹനത്തിലെ സാധനങ്ങൾ വീണ്ടും വാങ്ങി നിറയ്ക്കുന്നത്.
വീഡിയോയിൽ ടാക്‌സിയിൽ കയറിയ യാത്രക്കാരിലൊരാൾ സാധനങ്ങളെല്ലാം സൗജന്യമാണെന്ന് അറിഞ്ഞ് അത്ഭുതപ്പെടുന്നതും കാണാം. ടൂത്ത് ബ്രഷ്, സോക്‌സ്, കണ്ണാടി, ബേബി പൗഡർ, ക്യാറ്റ് ഫുഡ് തുടങ്ങിയ നിരവധി സാധനങ്ങളാണ് വാഹനത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്നത്. യാത്രക്കാർക്ക് വെള്ളവും കാപ്പിയും ഡ്രൈവർ നൽകുന്നുണ്ട്.
ടാക്‌സിക്കുള്ളിലെ കാഴ്ചകൾ കണ്ട് ഒരു മിനി മാർട്ട് പോലെയാണെിതെന്നും യാത്രക്കാർ പറയുന്നു. യാത്രക്കാരിൽ നിന്ന് ലഭിക്കുന്ന ടിപ്പ് ഉപയോഗിച്ച് ഡ്രൈവർ കൂടുതൽ സാധനങ്ങൾ വാങ്ങി വാഹനത്തിൽ നിറയ്ക്കുകയാണ്. അങ്ങനെ സഹായം ആവശ്യമുള്ള അടുത്ത യാത്രക്കാരിലേക്കും ഈ കരുതൽ എത്തുന്നുവെന്നതാണ് പ്രത്യേകത.
ഡ്രൈവറുടെ സ്‌നേഹപൂർവമായ പ്രവർത്തനത്തിന് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പ്രശംസയുമായി രംഗത്തെത്തിയത്. 'എനിക്ക് ഇത് ഒരുപാട് ഇഷ്ടപ്പെട്ടു', 'ഇത് വളരെ കൂളാണ്', 'മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും മികച്ച മാതൃക' തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
A Bangkok taxi driver has garnered social media attention for offering free daily necessities to passengers from a 'mini-mart' set up in his vehicle. Operating this service for about ten years, the driver replenishes items like toothbrushes, socks, and baby powder using tips provided by his appreciative customers.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |