
ലാഹോർ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ. ഇന്നലെ ലാഹോറിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത അലീമയെ 30 ദിവസത്തെ തടങ്കലിനായി കോട്ട് ലാഖ്പത് ജയിലിലേക്ക് മാറ്റി. ജയിലിൽ കഴിയുന്ന ഇമ്രാനെ മോചിപ്പിക്കണമെന്ന് കാട്ടി ഈമാസം 27ന് അലീമയുടെ നേതൃത്വത്തിൽ പി.ടി.ഐ പാർട്ടിയുടെ പ്രതിഷേധ റാലി നടക്കാനിരിക്കെയാണ് അറസ്റ്റ്. അലീമയുടെ സാന്നിദ്ധ്യം പൊതുജന സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുമെന്നാണ് പൊലീസിന്റെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |