SignIn
Kerala Kaumudi Online
Monday, 27 July 2026 4.30 AM IST

സിംബാബ്‌വേയി​ലെ ട്വന്റി-20: മൂന്നും തൂക്കി ഇന്ത്യ

cricket

സിംബാബ്‌വേയ്ക്ക് എതിരായ മൂന്നാം ട്വന്റി-20യിലും ഇന്ത്യയ്ക്ക് ജയം വൈഭവ് സൂര്യവംശി​(81) പ്ളേയർ ഒഫ് ദ മാച്ചും സിരീസും

ഹരാരേ : അയർലാൻഡിലും ഇംഗ്ളണ്ടിലും അമ്പേ തകർന്നുപോയ ഇന്ത്യ സിംബാബ്‌വേ പര്യടനത്തിലെ മൂന്നാം ട്വന്റി-20യിലും ജയിച്ച് പരമ്പര തൂത്തുവാരി. ഇന്നലെ ഹരാരേയിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങി 192/5 എന്ന സ്കോർ ഉയർത്തിയ ശേഷം ആതിഥേയരെ 157/7ൽഒതുക്കുകയായിരുന്നു ശ്രേയസ് അയ്യരും കൂട്ടരും. ശ്രേയസിന്റെ കീഴിൽ ഇന്ത്യയുടെ ആദ്യ പരമ്പര വിജയമാണിത്. ഈ പരമ്പരയിലെ തന്റെ രണ്ടാം അർദ്ധസെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശിയാണ് (49 പന്തുകളിൽ എട്ടുഫോറുകളും നാലുസിക്സുകളമടക്കം 81 റൺസ്) പ്ളേയർ ഒഫ് ദ മാച്ചും പ്ളേയർ ഒഫ് ദ സിരീസും.

ആദ്യ ഓവർമുതൽ അടി തുടങ്ങിയ വൈഭവ് രണ്ടാം ഓവറിൽ അഭിഷേകിനെ (2) നഷ്ടമായിട്ടും കുലുങ്ങിയില്ല. 15-ാം ഓവർവരെ ക്രീസിൽ നിന്ന് ടീം സ്കോർ 145ലെത്തിച്ചശേഷമാണ് മടങ്ങിയത്. ഇഷാൻ കിഷനൊപ്പം (29) 75 റൺസിന്റേയും ശ്രേയസ് അയ്യർ(27)ക്കൊപ്പം 50 റൺസിന്റേയും കൂട്ടുകെട്ട് കൗമാരതാരം സൃഷ്ടിച്ചു.തിലക് വർമ്മ 11 റൺസുമായി പുറത്താകാതെനിന്നപ്പോൾ റിങ്കു സിംഗ് 14 പന്തുകളിൽ 25 റൺസ് നേടി മടങ്ങി.

മറുപടിക്കിറങ്ങിയ സിംബാബ്‌വേയുടെ ബ്രയാൻ ബെന്നറ്റിനെ(0) ആദ്യപന്തിൽതന്നെ മായാങ്ക് യാദവ് വീഴ്ത്തി.ഇത് മൂന്നാം തവണയാണ് മായാങ്ക് ആദ്യപന്തിൽ വിക്കറ്റ് നേടുന്നത്. ഇതോടെ മായാങ്ക് ഭുവനേശ്വർ കുമാറിന്റെ റെക്കാഡിനൊപ്പമെത്തി.തുടർന്ന് ബെൻ കറാൻ (20), ഡിയോൺ മയേഴ്സ് (19),സിക്കന്ദർ റാസ(0), വെസ്‌ലി മധേവരെ(28)എന്നിവർ പുറത്തായ തോ‌ടെ സിംബാബ്‌വേയുടെ പ്രതീക്ഷയറ്റു. പുറത്താകാതെ 54 റൺസുമായി റയാൻ ബേൾ സിംബാബ്‌വേയുടെ ടോപ് സ്കോററായി.

English Summary

India defeated Zimbabwe by 35 runs in the third T20 in Harare, sweeping the series 3-0. Batting first, India scored 192/5, while Zimbabwe managed 157/7. Vaibhav Suryavanshi, with an impressive 81 runs, was named Player of the Match and Player of the Series for his outstanding performance. This marked Shreyas Iyer's first series win as captain.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRICKET, SPORTS NEWS, VAIBHAV SURYAVANSHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360