SignIn
Kerala Kaumudi Online
Wednesday, 26 August 2026 1.41 AM IST

ഗ്രീൻഫീൽഡിലല്ലേ, ഓണം!

kcl

കാര്യവട്ടം ഗ്രീൻ ഫീൽഡിൽ കെ.സി.എൽ ക്രിക്കറ്റിനൊപ്പം ഓണവും ആഘോഷമാക്കി ആയിരങ്ങൾ

​തിരുവനന്തപുരം: നഗരത്തിന്റെ ഓണാഘോഷം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും പരിസരത്തുമാണ്. ക്രിക്കറ്റിനപ്പുറം മലയാളികളുടെ ആഘോഷക്കൂട്ടായ്മയ്ക്കാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ കെ.സി.എൽ മൂന്നാം സീസണിനാെപ്പം വേദിയൊരുക്കിയിരിക്കുന്നത്.

​ഓണാവധിക്ക് സ്കൂളുകൾ അടച്ചതോടെ കുട്ടികളും കുടുംബങ്ങളും ആളുകൾ ഗ്രീൻഫീൽഡിലേക്ക് ഒഴുകുകയാണ്.

​മത്സരത്തോടൊപ്പം കുടുംബസമേതം ആസ്വദിക്കാൻ കഴിയുന്ന വലിയൊരു ആഘോഷവിരുന്നാണ് സ്റ്റേഡിയത്തിന്റെ അഞ്ചാം ഗേറ്റിന് സമീപം പ്രവർത്തിക്കുന്ന ഫാൻ വില്ലേജ് . ഇവിടെ കൂട്ടുകാർക്കൊപ്പം സ്ലോ-മോഷൻ സിനിമാറ്റിക് വിഡിയോകൾ പകർത്താൻ കഴിയുന്ന 360 ഡിഗ്രി ഫോട്ടോബൂത്തും ഡിജിറ്റൽ കാരിക്കേച്ചർ കൗണ്ടറുകളും പ്രവർത്തിക്കുന്നുണ്ട്. പ്രവേശനം സൗജന്യമാണ്.
​കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ ആംഗ്രി ബേർഡ് ഗെയിം, പബ് ജി, ഫീഡ് ദി ക്ലൗൺ, സിഗ് സാഗ് സൂപ്പ് തുടങ്ങിയ കാർണിവൽ ഗെയിമുകൾക്കൊപ്പം 'ബാറ്റൺ ക്യാച്ചർ', ഭീമൻ 'കണക്റ്റ്-4' എന്നീ വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഔദ്യോഗിക ടീം മെർച്ചൻഡൈസ് സ്റ്റാളുകളും വൈവിധ്യമാർന്ന ഭക്ഷണശാലകളും ഫാൻ വില്ലേജിലുണ്ട്.

ഗ്യാലറിയിലെ

ക്യാച്ചിന് 6000 രൂപ

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ മത്സരങ്ങൾ കാണാനെത്തുന്ന കായികപ്രേമികളെ കാത്ത് ഭാഗ്യസമ്മാനം. പ്രിയതാരങ്ങൾ പായിക്കുന്ന സിക്സറുകൾ ഗാലറിയിലിരുന്ന് കൈപ്പിടിയിലൊതുക്കുന്ന ഭാഗ്യശാലികൾക്ക് ഓരോ ക്യാച്ചിനും 6,000 രൂപ വീതം ക്യാഷ് പ്രൈസ് സ്വന്തമാക്കാം. ഇതിനായി ആദ്യം കെ.സി.എൽ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം.

​കാണികൾ എടുക്കുന്ന ക്യാച്ചുകൾ അത്യാധുനിക വീഡിയോ സംവിധാനങ്ങൾ വഴി പരിശോധിച്ച് ഉറപ്പുവരുത്തിയാണ് വിജയികളെ കണ്ടെത്തുക. പന്ത് പിടിച്ചെടുക്കുന്ന ഭാഗ്യശാലികൾ മത്സരം പൂർത്തിയായ ഉടൻ തന്നെ സ്റ്റേഡിയത്തിലെ ഫാൻ വില്ലേജിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക കൗണ്ടറിൽ റിപ്പോർട്ട് ചെയ്യണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360