SignIn
Kerala Kaumudi Online
Tuesday, 22 September 2026 3.29 AM IST

വെടിപ്പാക്കും, വട്ടിയൂർക്കാവ്

shooting

വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ അക്കാഡമി ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് അഭിനവ് ബിന്ദ്ര ഫൗണ്ടേഷൻ സി.ഇ.ഒ എത്തുന്നു

തിരുവനന്തപുരം : വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിന്റെ ദുരവസ്ഥ പരിഹരിക്കാനുള്ള കർമ്മപദ്ധതികളുമായി സംസ്ഥാന കായിക വകുപ്പ്. കുറച്ചുദിവസങ്ങൾക്ക് മുമ്പ് ഷൂട്ടിംഗ് റേഞ്ച് സന്ദർശിച്ച കായിക മന്ത്രിയുടെ നിർദ്ദേശപ്രകാരം തയ്യാറാക്കുന്ന പുനരുദ്ധാരണത്തിനുള്ള പ്രപ്പോസൽ അവസാനഘട്ടത്തിലണെന്ന് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് അറിയിച്ചു. ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ വിദശയ്ക്ക് വഴിതെളിച്ച വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് 'കേരളകൗമുദി" ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഷൂട്ടിംഗ് റേഞ്ച് നവീകരണത്തിനായി നാഷണൽ റൈഫിൾ അസോസിയേഷനുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. അസോസിയേഷന്റെ ഭാഗത്തുനിന്ന് പോസിറ്റീവായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. 2008 ബെയ്ജിംഗ് ഒളിമ്പിക്സിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം അഭിനവ് ബിന്ദ്രയുടെ ഫൗണ്ടേഷൻ ഉൾപ്പടെ രാജ്യത്തെ 15ഓളം പ്രമുഖ ഷൂട്ടിംഗ് അക്കാഡമികളുമായി പ്രാഥമിക ചർച്ചകൾ നടന്നു. ഇന്ന് അഭിനവ് ബിന്ദ്ര ഫൗണ്ടേഷൻ സി.ഇ.ഒ കായിക സെക്രട്ടറിയുമായി ചർച്ചയ്ക്ക് എത്തുന്നുണ്ട്. വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ മികച്ച നിലവാരമുള്ള ദേശീയ അക്കാഡമി നടത്താനുള്ള സാങ്കേതിക- സാമ്പത്തിക സഹായങ്ങളാണ് ബിന്ദ്രയിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്.

2015ൽ കേരളം ആതിഥ്യം വഹിച്ച ദേശീയ ഗെയിംസിനായി നിർമ്മിച്ച ഷൂട്ടിംഗ് റേഞ്ച് കൃത്യമായ പരിപാലനമില്ലാത്ത അവസ്ഥയും കെടുകാര്യസ്ഥതയും മൂലമാണ് നശിച്ചത്. കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും തോക്കുകളും പലതും ഉപയോഗശൂന്യമായ നിലയിലാണ്. കെട്ടിടത്തിനും തൂണുകൾക്കും കേ‌ടുപാടുകളുണ്ട്. സ്പോർട്സ് ഡയറക്ടറേറ്റിന് കീഴിലായിരുന്ന റേഞ്ച് ഇപ്പോൾ സ്പോർട്സ് കേരള ഫൗണ്ടേഷന് അധീനതയിലാണ്.

കഴിഞ്ഞമാസം കായികമന്ത്രി ഒ.ജെ ജനീഷും സ്ഥലം എം.എൽ.എ കൂടിയായ ആരോഗ്യമന്ത്രി കെ.മുരളീധരനും ഷൂട്ടിംഗ് റേഞ്ച് സന്ദർശിച്ചിരുന്നു. തുടർന്നാണ് നവീകരണത്തിന് ആവശ്യമായ നടപടി​കൾ സ്വീകരി​ക്കാൻ മന്ത്രി​ നി​ർദേശം നൽകി​യത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VATTIOORKKAVU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360