SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.35 AM IST

മൂന്നാം ഗെയിംസിലും റോഷിബിന മുത്താണ്

roshibina

നഗോയ : 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെങ്കലം. 2022 ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിൽ വെള്ളി. ഇത്തവണ സ്വർണത്തിലെത്തുമോ റോഷിബിനാ ദേവി നവോറമെന്ന മണിപ്പൂരുകാരി ?. ഇന്ന് വുഷുവിൽ 60 കിലോയിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ സെമിഫൈനലിനിറങ്ങുമ്പോൾ ഒരു റെക്കാഡ് റോഷിബിന ഉറപ്പിച്ചു കഴിഞ്ഞു; തുടർച്ചയായ മൂന്ന് ഏഷ്യൻ ഗെയിംസുകളിൽ മെഡലിസ്റ്റാകുന്ന ആദ്യ ഇന്ത്യൻ വുഷു താരം. ഇന്ന് ഇന്തോനേഷ്യൻ താരം കുസുമ തനിയയോട് സെമിയിൽ തോറ്റാലും റോഷിബിനയ്ക്ക് വെങ്കലം ലഭിക്കും. പക്ഷേ വെങ്കലത്തിൽ ഒതുങ്ങുകയല്ല ഈ 25കാരിയുടെ ലക്ഷ്യം. സെമിയിൽ ജയിച്ച് ഫൈനലിലെത്തുക. അവിടെയും ജയിച്ച് സ്വർണം നേടുക എന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROSHIBINA, ASIANGAMES, LATESTNEWS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360