ബ്രിസ്റ്റൺ: ലോകം വണ്ടർ കിഡെന്ന് വാഴ്ത്തിയ വൈഭവ് സൂര്യവംശിയുടെ അന്താരാഷ്ട്ര അരങ്ങേറ്റം ക്രിക്കറ്റ് പ്രേമികൾ ഏറെ ആവേശത്തോടെയാണ് നോക്കിക്കണ്ടത്. എന്നാൽ തുടരെയുള്ള മൂന്ന് മത്സരങ്ങളിൽ താരം നിരാശയുളവാക്കുന്ന പ്രകടനങ്ങളാണ് കാഴ്ചവച്ചത്. കഴിഞ്ഞ ദിവസം നടന്ന മൂന്നാം മത്സരത്തിൽ പത്ത് പന്ത് നേരിട്ട വൈഭവ് ഒരോ ഫോറും സിക്സും മാത്രം അടിച്ച് 15 റൺസുമായാണ് ഗ്രൗണ്ട് വിട്ടത്.
രണ്ട് മത്സരങ്ങളിലായി ഇത് രണ്ടാം തവണയാണ് ജോഫ്ര ആർച്ചർ രാജസ്ഥാൻ റോയൽസ് സഹതാരമായ വൈഭവ് സൂര്യവംശിയെ പുറത്താക്കുന്നത്. ഇന്ത്യയ്ക്കായി തന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ 27 റൺസ് നേടിയ ശേഷം വൈഭവ് നാലാം മത്സരത്തിൽ സാം കറന്റെ കയ്യിൽ ബോൾ എത്തിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമെന്ന് പ്രതീക്ഷിച്ച വൈഭവിന് അന്താരാഷ്ട്ര മത്സരങ്ങളിൽ എവിടെയാണ് പിഴച്ചത്? ഐപിഎല്ലിൽ തകർത്തടിച്ച വൈഭവിന്റെ ബാറ്റിംഗ് മികവിന് എന്താണ് സംഭവിച്ചത്?
ഐപിഎല്ലിന്റെ രണ്ട് സീസണുകളിലായി കൊടുങ്കാറ്റായി മാറിയ വൈഭവ്, മാഞ്ചസ്റ്ററിൽ നടന്ന ട്വന്റി 20 അരങ്ങേറ്റത്തിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച പേസറായ ആർച്ചറിന്റെ ആദ്യ പന്തിൽ സിക്സടിച്ചാണ് തുടക്കം കുറിച്ചത്. എന്നാൽ പിന്നീട് ഇങ്ങോട്ട്, ആർച്ചർ രണ്ട് തവണയാണ് വൈഭവിനെ പുറത്താക്കുന്നത്. ആർച്ചർ ആകെ എറിഞ്ഞ 18 പന്തിൽ രണ്ട് സിക്സറുകളടക്കം 13 റൺസ് മാത്രമാണ് വൈഭവിന് നേടനായത്.
അന്താരാഷ്ട്ര അരങ്ങേറ്റത്തിന് ഇറങ്ങുമ്പോൾ വൈഭവ് ഏത് തന്ത്രം പുറത്തെടുക്കുമെന്ന ആകാംക്ഷ ക്രിക്കറ്റ് ആരാധകരിൽ ഉണ്ടായിരുന്നു. എന്നാൽ 20 റൺസ് തികച്ച് എടുക്കാൻ സാധിക്കാതെ താരം പുറത്താവുകയായിരുന്നു. വൈഭവ് സൂര്യവംശി തന്റെ അന്താരാഷ്ട്ര കരിയർ ആരംഭിക്കുമ്പോൾ ഷോർട്ട് പിച്ച് ബോളിംഗിന്റെ ആക്രമണം നേരിടേണ്ടിവരുമെന്നാണ് ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർഥിവ് പട്ടേൽ അഭിപ്രായപ്പെടുന്നത്. ഇക്കാര്യം ഐപിഎല്ലിൽ വ്യക്തമായിരുന്നു. ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ ബൗളർമാരും ആ തന്ത്രം തന്നെ പ്രയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
'ജോഫ്ര ആർച്ചർ മാത്രമല്ല, ഐപിഎൽ കണ്ട ആർക്കും വൈഭവ് സൂര്യവംശിക്ക് ഷോർട്ട് ബോൾ എറിയാൻ പദ്ധതിയിട്ടതിൽ അതിശയിക്കാനില്ല. വിക്കറ്റ് ബോൾ മാത്രമല്ല അത്. അതിനു മുമ്പുള്ള പന്തും ഷോർട്ട് ആയിരുന്നു. ആദ്യ മത്സരത്തിൽ അദ്ദേഹം സിക്സ് അടിച്ച ഡെലിവറിയിൽ അത് അത്രയധികം ബൗൺസ് ചെയ്തിട്ടുണ്ടാകില്ല, പക്ഷേ ലൈൻ ഒന്നുതന്നെയായിരുന്നു'- പാർഥിവ് ജിയോ ഹോട്ട്സ്റ്റാറിനോട് പറഞ്ഞു.
തുടർച്ചയായ ഫോമില്ലായ്മയ്ക്കതിരെ ആരാധകരിൽ നിന്നും താരം വിമർശനം നേരിടുന്നുണ്ട്. ഇന്ത്യൻ സീനിയർ ടീമിന് വേണ്ടി കളിക്കുമ്പോൾ കൃത്യമായ പ്ലാൻ വേണമെന്നാണ് അഭിപ്രായം. എന്നാൽ മാത്രമേ ഇംഗ്ലണ്ടിലേത് പോലുള്ള പിച്ചിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കൂവെന്ന് ആരാധകർ പറയുന്നു. വൈഭവ് വെറും കണ്ണുംപൂട്ടി ബോളിനെ നേരിടുകയാണെന്ന വിമർശനവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ക്രിക്കറ്റ് ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പ്രതികരണങ്ങളിലേക്ക്.
'ഐപിഎല്ലിലെ പോലെ അന്താരാഷ്ട്ര ക്രിക്കറ്റിലും വൈഭവ് നേടിയ അതേ നേട്ടം കൈവരിക്കണമെങ്കിൽ ഷോർട്ട് ബോളിന് ഒരു പരിഹാരം കണ്ടെത്തണം. കുറച്ച് അധികം സമയം ചെലവഴിച്ച് തന്റെ സിക്സ് ഹിറ്റിംഗ് കഴിവ് ഉപയോഗിക്കുകയും വേണം'.
'പതിനഞ്ചു വയസ് മാത്രമുള്ള വൈഭവ് സൂര്യവംശി എന്ന വളർന്നു വരുന്ന പ്രതിഭയെ ആദ്യമായി ഇന്ത്യൻ ടീമിൽ കളിപ്പിക്കുമ്പോൾ അത് ഇന്ത്യൻ പിച്ചിൽ തന്നെ ആവണമായിരുന്നു. ഇംഗ്ലണ്ടിലെ ഫാസ്റ്റ് പിച്ചിൽ ആ പയ്യൻ പരാജയപ്പെട്ടത്തോടെ അദ്ദേഹത്തിന്റെ കോൺഫിഡൻസ് ആണ് ഇല്ലാതാവുന്നത്. ആദ്യം മാറ്റേണ്ടത് ഗംഭീറിനെയും അഗാർക്കറെയും പോലെയുള്ള കോച്ച് സെലക്ഷനെ ആണ്. പണ്ടത്തെ പോലെ പേരുകേട്ട ഇന്ത്യൻ ടീം വിദേശ പിച്ചുകളിൽ കടലാസ് പുലികൾ ആയി മാറിയിരിക്കുന്നു. അയർലൻഡ് പോലെ ചെറിയ ടീമിനോട് തോറ്റതിന് പുറമെ ഇപ്പോൾ ഇംഗ്ലണ്ടിൽ സമ്പൂർണ പരാജയം'- എന്നിങ്ങനെയായിരുന്നു ആരാധകർ ചൂണ്ടിക്കാണിച്ച വിമർശനം
Cricketer Vaibhav Sooryavanshi made a disappointing international debut, failing to score significantly in his initial matches. In his third game, he scored 15 runs off 10 balls. Jofra Archer dismissed him twice across two matches. Former Indian wicket-keeper Parthiv Patel noted Sooryavanshi's struggles with short-pitch bowling, a weakness also observed in the IPL. Fans have also voiced criticism regarding his performances.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |