
ടെഹ്റാൻ: സമാധാന ചർച്ചകൾ പ്രതിസന്ധിയിലൂടെ നീങ്ങവെ, ഒമാൻ ഉൾക്കടലിൽ യു.എസിന്റെ രണ്ട് യുദ്ധക്കപ്പലുകൾക്ക് നേരെ മിസൈലാക്രമണം നടത്തിയെന്ന് ഇറാൻ. വാദം യു.എസ് നിഷേധിച്ചു. അതിനിടെ, ഇറാനെതിരെ ലെബനനിലെ സർക്കാർ രംഗത്തെത്തി. യു.എസുമായുള്ള ചർച്ചയ്ക്ക് ലെബനനെ വച്ച് ഇറാൻ വിലപേശുന്നത് അവസാനിപ്പിക്കണമെന്ന് ലെബനീസ് പ്രസിഡന്റ് ജോസഫ് ഔൻ ആവശ്യപ്പെട്ടു. തങ്ങളുടെ സഖ്യ കക്ഷിയായ ഹിസ്ബുള്ളയ്ക്കെതിരെ തെക്കൻ ലെബനനിൽ ഇസ്രയേൽ തുടരുന്ന ആക്രമണം നിറുത്താതെ യു.എസുമായി ചർച്ച നടത്തില്ലെന്നാണ് ഇറാന്റെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |