SignIn
Kerala Kaumudi Online
Wednesday, 22 July 2026 11.46 AM IST

കാനഡയ്ക്ക് ട്രംപിന്റെ തീരുവ പ്രഹരം

g

വാഷിംഗ്ടൺ: കാനഡയിൽ നിന്ന് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഏതാനും ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസുമായുള്ള വ്യാപാരത്തിൽ കാനഡ അസമത്വങ്ങൾ കാട്ടുന്നെന്ന് ആരോപിച്ചാണ് നീക്കം. അമേരിക്കൻ പാലുത്പന്നങ്ങളെയും കാറുകളെയും കനേഡിയൻ വിപണിയിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നും പല പ്രവിശ്യകളിലും അമേരിക്കൻ വൈനിനും ബിയറിനും നിരോധനമുണ്ടെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. അതേ സമയം, എല്ലാ ഉത്പന്നങ്ങൾക്കും തീരുവ ബാധകമല്ല. വസ്ത്രം, വൈൻ, സിമന്റ്,​ ഫർണീച്ചർ തുടങ്ങിയവയെ തീരുവ ബാധിക്കും. നിർണായക ധാതുക്കൾ, മത്സ്യം, എണ്ണ, വാതകം തുടങ്ങിയ ഇറക്കുമതികളെ ഒഴിവാക്കി. അടുത്ത മാസം 19ന് നിലവിൽ വരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360