SignIn
Kerala Kaumudi Online
Friday, 16 October 2026 8.51 AM IST

പാകിസ്ഥാനിൽ സ്കൂൾ തകർന്നു: 34 കുട്ടികൾക്ക് ദാരുണാന്ത്യം

d

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സ്കൂളിന്റെ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണ് 34 കുട്ടികൾക്ക് ദാരുണാന്ത്യം. ഒരു അദ്ധ്യാപികയും മരിച്ചു. 45 കുട്ടികൾ അടക്കം 50 ലേറെ പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഇന്നലെ രാവിലെ 8.48 ഓടെ പെഷവാറിലെ അൽ - ഖൈർ സ്കൂളിലായിരുന്നു സംഭവം. മോശം അവസ്ഥയിലായിരുന്നു സ്കൂൾ കെട്ടിടം. ഇതിനിടെയിൽ കെട്ടിടത്തിന്റെ മുകളിൽ ചില നിർമ്മാണങ്ങളും തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ശക്ത മഴ പെയ്തതോടെ ദുർബലമായ കോൺക്രീറ്റ് പാളികൾ അടർന്നുവീഴുകയായിരുന്നു. സ്കൂൾ അധികൃതരുടെ ഗുരുതര വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. സ്കൂളിന്റെ ഉടമയെ അറസ്റ്റ് ചെയ്തു. നാലിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360