തൂത്തുക്കുടി: പ്രണയബന്ധത്തെ എതിർത്തതിന്റെ വൈരാഗ്യത്തിൽ വീട്ടിൽ അതിക്രമിച്ചുകയറി കുടുംബത്തെ ആക്രമിച്ച യുവാവ് 48കാരിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. ഭർത്താവിനും മകനും മൂത്ത മകൾക്കും വെട്ടേറ്റു. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ മുദലൂർ ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. ആക്രമണത്തിനുശേഷം ദമ്പതികളുടെ രണ്ടു പെൺമക്കളെയും കൂട്ടിക്കൊണ്ടുപോയ പ്രതിയെ പൊലീസ് നാലുമണിക്കൂറിനുള്ളിൽ പിടികൂടി. പെൺകുട്ടികളെ പിന്നീട് രക്ഷപ്പെടുത്തി.
മേരി വിജിലയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മുത്തുകൃഷ്ണൻ (50), മകൻ (12), മൂത്ത മകൾ (15) എന്നിവർക്കാണ് പരിക്കേറ്റത്. മുത്തുകൃഷ്ണന്റെയും മകന്റെയും നില ഗുരുതരമാണെന്നാണ് വിവരം. ഇരുവരെയും തിരുനെൽവേലി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആനന്ദപുരം സ്വദേശിയായ ജ്ഞാന പ്രകാശ് (23) ആണ് അറസ്റ്റിലായത്. കുടുംബവുമായി അടുത്ത പരിചയമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
കൂലിപ്പണിക്കാരായ മേരിയും ഭർത്താവും മൂത്ത മകളുമായുള്ള പ്രതിയുടെ ബന്ധത്തെ എതിർത്തിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടി പ്രതിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും സംസാരിക്കുന്നത് നിർത്തുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ മറ്റു വിശദാംശങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.
A 23-year-old man, Gnana Prakash from Anandapuram, allegedly trespassed into a house and hacked a family with a machete over rejection of his advances towards their elder daughter.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |