SignIn
Kerala Kaumudi Online
Tuesday, 13 October 2026 5.16 AM IST

ഭർത്താവിനും വീട്ടുകാർക്കും ആഹാരത്തിൽ വിഷം കലർത്തി; നവവധു പെൺസുഹൃത്തിനൊപ്പം ഒളിച്ചോടി

bride
സുമൻ സഹാനിയും സുഹൃത്ത് ആരതി പട്ടേലും

നാസിക്: വിവാഹം കഴിഞ്ഞ് രണ്ടാം നാൾ ഭർതൃവീട്ടുകാർക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയ നവവധു പെൺസുഹൃത്തിനൊപ്പം നാടുവിട്ടു. മഹാരാഷ്ട്രയിലെ ജൽഗാവിലാണ് സംഭവം. സുമൻ സഹാനിയെന്ന യുവതിയാണ് വീട്ടുകാർക്ക് ഭക്ഷണത്തിൽ വിഷം കലർത്തിയ ശേഷം ആരതി പട്ടേൽ എന്ന പെൺസുഹൃത്തിനൊപ്പം നാടുവിട്ടത്. ഇരുവർക്കും 20 വയസുണ്ടെന്നാണ് സൂചന.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്, ഒരു ഏജന്റ് മുഖേന ജാർഖണ്ഡിൽ നിന്നാണ് സുമൻ മഹാരാഷ്ട്രയിലേക്ക് എത്തുന്നത്. ചണ്ഡീഗഡ് സ്വദേശിയായ ആരതിയും സുമനൊപ്പം ഉണ്ടായിരുന്നു. വെൽഹാനെ ഗ്രാമവാസിയായ വാൽമിക് പാട്ടിലുമായാണ് യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. ഏകദേശം 2.5 ലക്ഷം രൂപയാണ് ചെലവാക്കിയാണ് യുവതിയെ വിവാഹത്തിനായി എത്തിച്ചത്.

ഒക്ടോബർ ഏഴിനായിരുന്നു വിവാഹം. അടുത്ത ദിവസം ദമ്പതികൾ ഒരു ക്ഷേത്രം സന്ദർശിച്ചു. ശേഷം വീട്ടിലെത്തിയ സുമൻ ആരതിക്കൊപ്പം ചേർന്ന് ഭർതൃവീട്ടുകാരെ അപായപ്പെടുത്താൻ പദ്ധതി തയ്യാറാക്കുകയായിരുന്നു. വിഷം കലർന്ന ഭക്ഷണം വാൽമീകും അച്ഛനും അമ്മയുമാണ് ആദ്യം കഴിച്ചത്. ഇവക്ക് അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും രാവിലെ ഭേദമാകുമെന്ന് കരുതി ഉറങ്ങാൻ കിടന്നു. വരന്റെ ജേഷ്‌ഠൻ ഭക്ഷണത്തിന്റെ കുറച്ച് ഭാഗം മാത്രമേ കഴിച്ചുള്ളൂ. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും ഭക്ഷണം കഴിച്ചില്ല.

ജേഷ്‌ഠൻ ഭക്ഷണത്തിന് ശേഷം രാത്രി നടത്തത്തിനായി പുറത്തുപോയപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ട് വീട്ടിലേക്ക് തിരിച്ചെത്തി. ഈ സമയം പിന്നിടുമ്പോൾ സുമനും ആരതിയും വീട്ടിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഒരു വാഹനം വാടകയ്ക്ക് എടുത്താണ് ഇരുവരും കടന്നത്. പിറ്റേ ദിവസം കുടുംബാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് ഭക്ഷണത്തിൽ വിഷം കലർന്ന വിവരം അറിയുന്നത്. എല്ലാവരുടെയും നില ഇപ്പോൾ തൃപ്തികരമാണ്.

അതേസമയം, ഈ വിവാഹം ശ്രദ്ധാപൂർവം ആസൂത്രണം ചെയ്ത കെണിയാണെന്ന് പൊലീസ് സംശയിക്കുന്നു. വിവാഹത്തിന് ഇടനിലക്കാരനായ ഏജന്റിന്റെ പങ്കും പൊലീസ് അന്വേഷിക്കുകയാണ്. വാൽമീക് പാട്ടീലിന്റെ കുടുംബം സാമ്പത്തികമായി നല്ല നിലയിലാണെന്ന് ഗ്രാമവാസികൾ പറഞ്ഞു. വാൽമീകിന്റെ അമ്മ മുൻ സർപഞ്ചാണ്. വാൽമീകിന് വിദ്യാഭ്യാസം കുറവായതിനാൽ വധുവിനെ തേടി കുടുംബം മറ്റ് സംസ്ഥാനങ്ങളിലടക്കം അന്വേഷിച്ചിരുന്നു. സംസ്ഥാനങ്ങളിലുടനീളം പ്രവർത്തിക്കുന്ന വിവാഹത്തട്ടിപ്പ് ശൃംഖലയുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRIDE POISONS HUSBAND, BRIDE ELOPES WITH FEMALE FRIEND, POISONED FOOD CASE, NEWLYWED BRIDE NEWS, CRIME NEWS INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY