SignIn
Kerala Kaumudi Online
Tuesday, 13 October 2026 5.16 AM IST

മദ്യപിച്ചെത്തി ഒരു ഗ്രാമത്തെ മുഴുവൻ ഭീതിയിലാക്കി ലഹരിസംഘം; വടിവാളുകൊണ്ട് കൊല്ലുമെന്ന് ഭീഷണി

drug-gang
നാട്ടുകാരെ ഭീഷണിപ്പെടുത്തുന്ന ലഹരി സംഘം

ആലപ്പുഴ: ചെങ്ങന്നൂർ തിരുവൻവണ്ടൂരിൽ നാട്ടുകാരെ ഭയത്തിലാഴ്‌ത്തി ലഹരി സംഘം. ഇന്നലെ ഉച്ച മുതലാണ് പ്രദേശത്ത് സംഘത്തിന്റെ ശല്യം ആരംഭിച്ചത്. മദ്യപിച്ച് അമിതവേഗത്തിൽ ഗ്രാമത്തിലെ ചെറിയ വഴിയിലൂടെ കാറോടിച്ചെത്തിയ സംഘം ഇലക്‌ട്രിക് പോസ്റ്റ് ഇടിച്ച് തകർത്തു. ചോദ്യംചെയ്‌ത നാട്ടുകാരെ ഇവർ അസഭ്യം പറയുകയും ചെയ്‌തു. തുടർന്ന് സംഘത്തിലെ ഒരാളെ നാട്ടുകാർ ഓതറയിൽ നിന്ന് പിടികൂടി പൊലീസിന് കൈമാറി.

ഇതോടെ ലഹരിസംഘം രാത്രി വീണ്ടുമെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തി. വടിവാളിന് വെട്ടി റെഡിയാക്കും എന്ന് പറഞ്ഞായിരുന്നു ഭീഷണി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഘത്തിലെ രണ്ടുപേരെ ഇന്നലെ രാത്രിയോടെ ചെങ്ങന്നൂർ നഗരത്തിലുള്ള ബാറിൽ നിന്ന് പൊലീസ് പിടികൂടി. ഒരാളെക്കൂടി പിടികൂടാനുണ്ട്. ഇതിനായുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

English Summary

A suspected intoxicated gang terrorised residents in Thiruvanvandoor, Chengannur, Alappuzha, by driving at high speed and damaging an electric pole. The group allegedly abused and threatened locals with violence. Police arrested two suspects from a bar in Chengannur, while a search is underway for another person involved in the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPPUZHA DRUG GANG, CHENGANNUR THIRUVANVANDOOR NEWS, KERALA CRIME NEWS, DRUG GANG THREAT KERALA, CHENGANNUR LAHARI SANGHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY