ന്യൂഡൽഹി: ആഡംബര ഹോട്ടലിന്റെ നാലാം നിലയിലെ പൂൾ സൈഡിൽനിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി. ഡൽഹിയിലെ ലെ-മെറിഡിയൻ ഹോട്ടലിലാണ് സംഭവം. 37കാരനായ ദിവിജ് മരിയയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ദിവിജിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലെ ജോലി ആറുമാസം മുമ്പ് ദിവിജ് രാജിവച്ചിരുന്നതായി പൊലീസ് അറിയിച്ചു. ഏതാനും മാസങ്ങളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും വിവാഹിതനായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചതായും സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
A 37-year-old man, Divij Maria, died after jumping from a fourth-floor poolside at Delhi's Le Meridien Hotel. Police confirmed he had resigned from his job six months ago and was undergoing treatment for depression. An inquest has been initiated, and investigations are continuing into the incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |