മുംബയ്: ആഡംബര വാഹനം വാങ്ങാൻ അമ്മാവന്റെ വീട്ടിൽ നിന്ന് 21 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച 19 കാരൻ പിടിയിൽ. മഹാരാഷ്‌ട്രയിലെ കൊലാപൂർ ജില്ലയിലാണ് സംഭവം. സമർ ചവാനെന്ന യുവാവാണ് അറസ്റ്റിലായത്. മോഷ്ടിച്ച സ്വർണം വാങ്ങിയ ജ്വല്ലറി ഉടമയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മാവനായ ഉമേഷ് മറുതി ചവാന്റെ വീട്ടിൽ നിന്നായിരുന്നു യുവാവ് കവർച്ച നടത്തിയത്. ഏകദേശം ഒരുമാസം മുമ്പായിരുന്നു ഉമേഷിന്റെ വീട്ടിൽ നിന്നും ആഭരണങ്ങൾ നഷ്ടപ്പെട്ടത്.
10 ലക്ഷം രൂപയ്ക്ക് ആഭരണങ്ങൾ വിറ്റതായും തുടർന്ന് ആ പണം ഉപയോഗിച്ചാണ് മഹീന്ദ്ര ഥാർ യുവാവ് വാങ്ങിയതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പുതിയ വാഹനം വീട്ടിലെത്തിച്ച ശേഷം പൂജയ്ക്കായി സമർ അമ്മാവനെയും ക്ഷണിച്ചിരുന്നു. എന്നാൽ പൂജയ്ക്ക് ധരിക്കാൻ ആഭരണങ്ങൾ എടുക്കാൻ നോക്കിയപ്പോഴാണ് ഉമേഷിന് സ്വർണം നഷ്ടപ്പെട്ട കാര്യം മനസിലായത്.
ഉമേഷിന്റെ മുത്തശ്ശിയുടെ ആഭരണങ്ങൾ സമീപത്തുണ്ടായിരുന്നിട്ടും അവ മോഷണം പോയിരുന്നില്ല. ഉമേഷിന്റെയും ഭാര്യയുടെയും ആഭരണങ്ങൾ മാത്രമാണ് നഷ്ടമായത്. ഇതോടെ വീട്ടുകാരുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം മോഷണത്തിന് പിന്നിലെന്ന സംശയം ബലപ്പെട്ടു. രണ്ടുദിവസം മുമ്പ് ഉമേഷ് കൊഡോളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ സമർ പെട്ടെന്ന് പുതിയ വാഹനം വാങ്ങിയതും അതിനുള്ള പണം എങ്ങനെ കണ്ടെത്തിയെന്നതും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. അന്വേഷണം പുരോഗമിച്ചേതാടെ സമർ മോഷണം നടത്തിയതായി സമ്മതിച്ചെന്നാണ് റിപ്പോർട്ട്. തുടർന്നാണ് സമറിനെയും ജ്വല്ലറി ഉടമയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
A 19-year-old, Samar Chavan, was arrested in Kolhapur, Maharashtra, for stealing 21 sovereigns of gold from his uncle to buy a luxury Mahindra Thar. Chavan sold the jewelry for ₹10 lakhs. Police also arrested a jeweler who purchased the stolen ornaments. The theft was discovered when the uncle searched for jewelry for the new car's blessing ceremony.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |