
ചെങ്ങന്നൂർ:ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇലഞ്ഞിമേൽ ഭാഗത്ത് നിന്നും 1.108 കിലോ കഞ്ചാവുമായി കാഞ്ഞിരപ്പള്ളി മുണ്ടക്കയം ചെളിക്കുഴി പുതുപ്പറമ്പിൽ വീട്ടിൽ അജിത്ത് ബാബുവിനെ (26) എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജീവ്.ടിയും സംഘവും പിടികൂടി.
അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ബാബു ഡാനിയേൽ, എക്സൈസ് ഉദ്യോഗസ്ഥരായ സുനിൽകുമാർ.ബി ,ആഷ്വിൻ.ആർ, അനീഷ്കുമാർ സി.കെ ,താജുദ്ദീൻ, പ്രദീഷ് പി. നായർ,ആശ, സന്ദീപ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |