SignIn
Kerala Kaumudi Online
Monday, 24 August 2026 4.04 AM IST

പെരിഞ്ഞനത്ത് സ്വർണമാല കവർന്ന കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ

a

കയ്പമംഗലം: പെരിഞ്ഞനം സ്മാരകം സ്‌കൂളിന് സമീപം കടയുടമയായ സ്ത്രീയെ തള്ളിയിട്ട് പരിക്കേൽപ്പിച്ച് സ്വർണമാല കവർന്ന കേസിലെ പ്രതികളെ കയ്പമംഗലം പൊലീസും തൃശൂർ റൂറൽ ഡാൻസഫ് സംഘവും ചേർന്ന് പിടികൂടി. എമ്മാട് കാരേപ്പറമ്പിൽ വീട്ടിൽ സനോജ് കെ. ഫസൽ (34), കഴുവിലങ്ങ് മാടത്തിങ്കൽ വീട്ടിൽ ഫാസിൻ നൗഷാദ് (27) എന്നിവരാണ് അറസ്റ്റിലായത്. ആഗസ്റ്റ് 16ന് വൈകീട്ട് 5.20ഓടെയാണ് സംഭവം. സ്മാരകം സ്‌കൂളിന് തെക്ക് ഭാഗത്ത് പലചരക്കു കട നടത്തുന്ന പെരിഞ്ഞനം മൂന്നാംകുറ്റ് ദേശം സ്വദേശിനി ജ്യോതി (49) യുടെ ഒന്നേമുക്കാൽ പവൻ തൂക്കം വരുന്ന മാലയാണ് കവർന്നത്. സ്‌കൂട്ടറിലെത്തിയ പ്രതികളിൽ ഒരാൾ കടയിലേക്ക് അതിക്രമിച്ച് കയറി ജ്യോതിയുടെ കഴുത്തിൽ കിടന്നിരുന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. ആർ. രതീഷ് കുമാർ, കയ്പമംഗലം സബ് ഇൻസ്‌പെക്ടർ കെ.രഞ്ജിത്ത്,ടി.ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുനിൽ കുമാർ, സിവിൽ പൊലീസ് ഓഫീസർ എ.സി. ശരത് ചന്ദ്രൻ, ഡാൻസാഫ് അംഗങ്ങളായ സബ് ഇൻസ്‌പെക്ടർ പ്രദീപ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മിഥുൻ ആർ. കൃഷ്ണ, ബിജു കെ.സി.നിഷാന്ത്, സുർജിത്ത് സാഗർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY