SignIn
Kerala Kaumudi Online
Tuesday, 22 September 2026 4.25 AM IST

യുവാവിന്റെ ജനനേന്ദ്രിയം തകർത്ത കേസ്: ശാസ്താംകോട്ട സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

police

കൊല്ലം: പോക്‌സോ കേസിൽ പ്രതിയായ സഹോദരനെ പിടികൂടാനെത്തിയ പൊലീസ് സംഘം യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച്, ജനനേന്ദ്രിയം ഞെരിച്ചുതകർത്തെന്ന പരാതിയിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. ശാസ്താംകോട്ട സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആർ.ശ്രീകുമാർ, സി.പി.ഒ വിപിൻകുമാർ എന്നിവരെയാണ് കൊല്ലം റൂറൽ എസ്.പി ഷാജി സുഗുണൻ സസ്പെൻഡ് ചെയ്തത്.പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന പത്തനംതിട്ട എസ്.പി ആർ.ആനന്ദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മേയ് 29നാണ് സംഭവം.അടൂർ പെരിങ്ങനാട് വള്ളിവിള വടക്കേതിൽ സുകുവിന്റെ മകൻ അഭിജിത്തിനാണ് (23) മർദ്ദനമേറ്റത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അഭിജിത്തിന്റെ സഹോദരൻ അഭിഷേകിനെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു. അഭിഷേകിനെ കസ്റ്റഡിയിലെടുക്കാൻ, രാത്രി മാരുതി സ്വിഫ്ട് കാറിലെത്തിയ പൊലീസ് സംഘം സഹോദരനെവിടെയെന്ന് ചോദിച്ച് അഭിജിത്തിനെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി മർദ്ദിക്കുകയായിരുന്നു.

അഭിഷേകിനെ കസ്റ്റഡിയിലെടുത്തതോടെ, രാത്രിതന്നെ വീടിന് സമീപം അഭിജിത്തിനെ ഇറക്കിവിട്ടു. പിറ്റേന്ന് മൂത്രതടസത്തിനൊപ്പം ജനനേന്ദ്രിയത്തിന് വേദന അനുഭവപ്പെട്ടതോടെ അഭിജിത്ത് അടൂർ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ആശുപത്രിയിൽ നിന്ന് അറിയിച്ചിട്ടും അടൂർ പൊലീസ് മൊഴിയെടുക്കാനോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ തയ്യാറായില്ല. സംഭവം വിവാദമായതോടെയാണ് അന്വേഷണം ആരംഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLLAM, SHASTHAMKOTTA, CRIMENEWS, SUSPENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY