SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.55 AM IST

കെട്ടിട നിർമ്മാണ തട്ടിപ്പ്: മാസ്റ്റർ ബിൽറ്റ് എം.ഡി ശരത് പിടിയിൽ

aa

കൊച്ചി: കെട്ടിട നിർമ്മാണക്കരാർ ഏറ്റെടുത്ത് പണം കൈപ്പറ്റിയ ശേഷം നിർമ്മാണം പൂർത്തിയാക്കാതെ കബളിപ്പിച്ചെന്ന കേസിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന മാസ്റ്റർ ബിൽറ്റ് ഇൻഫ്രാസ്ട്രക്ചർ എം.ഡി കെ.ജി. ശരത് ചെന്നൈയിൽ പിടിയിലായി. കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളായ കമ്പനി സി.ഇ.ഒ ലിയോ ജോർജ്, ഡയറക്ടർ കൃഷ്ണപ്രസാദ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

തെങ്ങോട് അംബേദ്കർ കോളനി റോഡിന് സമീപമുള്ള സ്ഥലത്ത് മൂന്ന് നിലകളിലായി 6 അപ്പാർട്ട്മെന്റുകൾ ഉൾപ്പെടുന്ന 3,424 ചതുരശ്രയടി സമുച്ചയം നിർമ്മിക്കാൻ കമ്പനിയുമായി കരാറുണ്ടാക്കിയവർ നൽകിയ പരാതിയിലാണ് അറസ്റ്റ്. പലതവണയായി 40.67 ലക്ഷം രൂപ കൈപ്പറ്റിയെങ്കിലും 18.51 ലക്ഷം രൂപയുടെ നിർമ്മാണം മാത്രമാണ് പൂർത്തിയാക്കിയത്.

കരാർ ഒപ്പിട്ടശേഷം നിർമ്മാണച്ചെലവിന്റെ 75 ശതമാനത്തോളം മുൻകൂറായി കൈപ്പറ്റുകയും പിന്നീട് നിർമ്മാണം മന്ദഗതിയിലാക്കുകയോ പൂർണമായി നിറുത്തിവയ്ക്കുകയോ ചെയ്യുന്നതായിരുന്നു പ്രതികളുടെ രീതിയെന്ന് പൊലീസ് പറയുന്നു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പ്രതികൾക്കെതിരെ 35ലേറെ പരാതികൾ ലഭിച്ചിട്ടുണ്ട്. 10 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY