SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.55 AM IST

പൊലീസിനെ കണ്ട് കവർച്ചക്കേസ് പ്രതി കൈഞരമ്പ് മുറിച്ചു

aa

ആലുവ: കവർച്ച, വഞ്ചന കേസുകളിൽ പ്രതിയായ ആലുവ സ്വദേശിയെ ഷൊർണൂർ പൊലീസ് വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു. പൊലീസ് എത്തിയതിന് പിന്നാലെ കിടപ്പുമുറിയിലെ ബാത്ത് റൂമിൽ കയറി കൈഞരമ്പ് മുറിച്ച പ്രതിയെ വാതിൽ ചവിട്ടി പൊളിച്ച് രക്ഷപ്പെടുത്തി. ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം ഷൊർണൂരിലേക്ക് കൊണ്ടുപോയി.

ആലുവ നേതാജി റോഡിൽ വൈ.എം.സി.എക്ക് സമീപം താമസിക്കുന്ന മറ്റത്തിൽ അനീഷാണ് (32)അറസ്റ്റിലായത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. വീട്ടിൽ പ്രതിയും ഭാര്യയും ഉണ്ടായിരുന്നെങ്കിലും വാതിൽ തുറന്നില്ല. ഏറെ നേരം പൊലീസ് കാത്തുനിന്നു. ഇതിനിടെ ബാത്ത് റൂമിൽ കയറി പ്രതി ഞരമ്പ് മുറിച്ചതോടെ ഭാര്യ വീടിന്റെ വാതിൽ തുറന്ന് പെലീസിനെ അകത്തുകയറ്റി. തുടർന്ന് ബാത്ത് റൂമിന്റെ വാതിൽ ചവിട്ടി പൊളിക്കുകയായിരുന്നു. പ്രതിയുടെ ഭാര്യയെ പൊലീസ് ബന്ധുക്കളെ വിളിച്ചുവരുത്തി കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY