SignIn
Kerala Kaumudi Online
Sunday, 11 October 2026 1.51 AM IST

കാണിക്കവഞ്ചി കവരുന്ന വിദ്യാർത്ഥി സംഘം അറസ്റ്റിൽ

sainudin-ajmal-muhammad
അറസ്റ്റിലായ മുഹമ്മദ് ആർസം, സെയ്‌നുദ്ദീൻ അജ്മൽ

കൊച്ചി: ഇരുചക്ര വാഹനങ്ങളിലെത്തി ആരാധനാലയങ്ങളുടെ കാണിക്കവഞ്ചി തകർത്ത് മോഷണം നടത്തുന്ന പ്ലസ് ടു വിദ്യാർത്ഥികളുൾപ്പെട്ട സംഘം പിടിയിലായി. പള്ളുരുത്തി പെരുമ്പടപ്പ് പാർക്ക് റോഡ് വാഴവേലിപ്പറമ്പിൽ സെയ്‌നുദ്ദീൻ അജ്മൽ (18), പള്ളുരുത്തി ഇടക്കൊച്ചി കൽദാൻ വീട്ടിൽ മുഹമ്മദ് ആർസം (18), പള്ളുരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന 17കാരൻ എന്നിവരെയാണ് പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

നെട്ടൂർ പാലത്തിന് സമീപം പൊലീസിന്റെ രാത്രികാല പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ഇന്നലെ പുലർച്ചെ തണ്ടാശേരി കോളനി ശ്രീദേവി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് കൈക്കലാക്കിയ 5000 രൂപയുമായാണ് പ്രതികൾ സ്കൂട്ടറിൽ വന്നത്. പൊലീസിനെ കണ്ട് സെയ്‌നുദ്ദീൻ ഇറങ്ങിയോടിയെങ്കിലും ഹൈവേ ഭാഗത്ത് നിന്ന് പിടികൂടി. സ്കൂട്ടറിൽ നിന്ന് പൂട്ട് പൊളിക്കാൻ ഉപയോഗിക്കുന്ന കമ്പിപ്പാരയും സ്ക്രൂഡ്രൈവറും പണവും കണ്ടെടുത്തു.

രണ്ടാഴ്ചയായി പനങ്ങാട്, നെട്ടൂർ ഭാഗത്ത് ആരാധനാലയങ്ങളിൽ മോഷണം വ്യാപകമായിരുന്നു. സെപ്തംബറിൽ മാടവന സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നതോടെയാണ് മോഷണ പരമ്പര തുടങ്ങിയത്. 17കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കി ബോസ്റ്റൽ സ്കൂളിലേക്കയച്ചു. മറ്റ് പ്രതികളെ കോടതിയിൽ ഹാജരാക്കി മട്ടാഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു. എസ്.ഐ മിഥുൻ മോഹൻ, പൊലീസ് ഉദ്യോഗസ്ഥരായ പി.എസ്. രാജേഷ്, സൈജു ദേവസ്യ, എം. ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, THEFTCASE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY